“എന്തൊക്കെയുണ്ട് രാജേട്ടാ…?”
“നിനക്കല്ലേടാ വിശേഷങ്ങൾ ഒക്കെ, ഞങ്ങൾക്ക് ചെലവൊന്നും ഇല്ലേടാ…??” രാജേട്ടനും ബാബു ഏട്ടനും ഓരോരുത്തരായി ചൊതിച്ചു.
എൻ്റെ മനസ്സ് മുഴുവനും മോഹനേട്ടൻ്റെ കോളിലായിരുന്നു. ഞാൻ ഫോൺ അച്ഛന് നേരെ നീട്ടി,
“അച്ഛാ.. ഫോൺ..”
“ആരാ..?”
“മോഹനേട്ടനാ… അച്ഛനെ കൊറെ സമയായി വിളിക്കുന്നുപോലും..!”
“അഹ്… ചാർജ് കുറവയതൊണ്ട് വീട്ടിൽ കുത്തിയിട്ടിട്ടാ ഞാൻ ഇങ്ങു പൊന്നെ, എന്താ കാര്യം ?” എൻ്റെ കൈയിൽ നിന്ന് മൊബൈൽ വാങ്ങിക്കൊണ്ട്
“അറിയില്ല അച്ഛാ.. ”
അച്ഛൻ മൊബൈൽ ചെവിയിൽ വെച്ച്, ” ആഹ്… മോഹനാ.. എന്തല്ലാ വർത്താനം?”
“ഓ.. ഇങ്ങനെ പോണ് രാമേട്ടാ..”
“എന്തെ.. അത്യവിശ്യമായിട്ട് വിളിച്ചു?”
എനിക്കാകെ ടെൻഷൻ ആയി, അവർ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ ഒന്നും അത്ര വെക്‌തമല്ല. ഇച്ചിരി കഴിഞ്ഞപ്പോൾ അച്ഛൻ,
“ഓ… എന്നാ പിന്നെ ശരി.. ” അച്ഛൻ ഫോൺ വെച്ചു.
എന്നിട്ട് രാജേട്ടനേ നോക്കി, “എടാ.. രാജാ.. അതവിടെ ഇടണ്ട, വഴയത്ത് പിന്നേം ഒലിച്ച് കുളത്തിലേക്ക് തന്നെ വരും. അതും പറഞ്ഞ് അച്ഛൻ എന്നെ നോക്കി,
“എടാ നിന്നോട് എന്ന് മുതൽ പറയുന്നതാ ഇവരെ വിളിച്ച് ഈ കുളമൊന്ന് വൃത്തിയാക്കാൻ..വേനൽക്കാലം കഴിഞ്ഞ് ഇപ്പൊ ഏകദേശം മഴക്കാലവും തുടങ്ങി..വെറുതെ കുതിര കളിച്ച് നടക്ക്കുന്നത്തിൻ്റെ ഇടയിക് ഇവരുടെ അടുത്ത് പോയി പറയുന്നതിന് എന്തായിരുന്നു നിനക്ക് പ്രശ്നം?”
“പിള്ളേരല്ലേ രാമേട്ടാ… ഇച്ചിരി കുതിര കലിയൊക്കെയാവം.!” ബാബു ഏട്ടൻ എന്നെ സുപ്പോർട്ട് ചെയ്തു.
“ഹും.. പിള്ളേര്.. കെട്ടിച്ചാ രണ്ട് പിള്ളേരവനായി..!” അച്ഛൻ എന്നെ ചെറുതായൊന്ന് ഊക്കി വിട്ടു.