ഞാനും അവരും അകത്തേക്ക് കയറി..
ഹാളിലേക്ക് കയറിയതും കുഴമ്പിന്റെയും എണ്ണയുടെയും സ്മെൽ എനിക്കനുഭവപ്പെട്ടു.
ഞാൻ അവിടെ കണ്ട ഒരു സെറ്റിയിൽ ഇരുന്നു.
ഹാളിന്റെ ഒരു മൂലയിലായി ഒരു കട്ടിലിൽ അവരുടെ കെട്ടിയവൻ കിടക്കുന്നയുണ്ടായിരുന്നു.ഞാൻ അങ്ങോട്ട് നോക്കുന്നത് കണ്ട് അവർ പറഞ്ഞു ..
റൂമിൽ കിടത്തിയാൽ അങ്ങേരെ ബാത്റൂമിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ് സാർ … അതുകൊണ്ടാ ഇവിടെ കിടത്തിയത് .
ചേർന്ന് കാണുന്ന ഡോർ ബാത്റൂം ആണെന്ന് എനിക്ക് മനസ്സിലായി.
ചേട്ടന്റെ അവസ്ഥ എന്താ ..
ശരീരം മൊത്തം തളർന്നു പോയി സാറേ തല മാത്രം അനക്കും സംസാരിക്കാനും കഴിയില്ല..
ഞാൻ വിഷമത്തോടെ അവരെ നോക്കി.
ബിന്ദു ഇരിക്ക് ഞാൻ സെറ്റിയിലേക്ക് ചൂണ്ടി പറഞ്ഞു .
അവർ ഒരു മടിയും കൂടാതെ എന്റെ അടുത്തിരുന്നു.
പറയൂ ബിന്ദു എന്താണ് ഞാൻ ചെയ്യേണ്ടത്
എന്തു സഹായമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.
സാറേ എനിക്ക് ഒരു മോള് മാത്രമേ ഉള്ളു.
അവളെ ഈ വീടിന്റെ ആധാരം പണയം വച് കെട്ടിച്ചു വിട്ടു . ഒന്നര വയസ്സുള്ള ഒരു കുട്ടി ഉണ്ട് അതിന്റെ വാൽവിന് ചെറിയ തകരാറുള്ളത്തിന്റെ ചികിത്സ നടക്കുകയാണ്. സന്ധ്യയുടെ കെട്ടിയവൻ ഒരു കഴിവില്ലാത്തതാ പെയിന്റിംഗ് പണി ആണ് അത് വല്ലപ്പോഴും ഉള്ളൂ..അവൾക്ക് കുഞ്ഞുള്ളത് കൊണ്ട് ഒരു ജോലിക്കും പോകാൻ വയ്യ . ഇവിടെ ഇങ്ങേരെ നോക്കാനുള്ളത് കൊണ്ട് എനിക്കും ഒന്നിനും വയ്യ വലിയ കഷ്ടപ്പാടാണ് സാറേ.ഇതിൽ ഞാൻ എന്താണ് ചെയ്യേണ്ടത് …ഞാൻ അവരെ നോക്കികൊണ്ട് ചോദിച്ചു.