ഈ കഥയിലെ നായിക എൻ്റെ അമ്മയാണ്. പേര് പ്രിയ. വയസ് 45 ആകുന്നു. കുറച്ച് വെളുത്ത നിറമാണ്. പല സ്കൂളുകളിൽ താത്കാലികമായി ജോലി ചെയ്ത അമ്മ പിന്നീട് ട്യൂഷൻ ഫീൽഡിലേക്ക് മാറുകയായിരുന്നു. സ്കൂൾ, ഡിഗ്രി പിള്ളേർക്ക് ഇംഗ്ലീഷും ഹിന്ദിയും എടുക്കുന്നു.
ടീച്ചറെന്ന ബഹുമാനം എല്ലാവരും അമ്മയ്ക്ക് നൽകുന്നത് കണ്ടാണ് ഞാൻ വളർന്നത്. എല്ലാ കാര്യത്തിലും അമ്മ ഇടപെടുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്. ആൾ അത്യാവശ്യം മോഡേൺ ആണ്. സാരി ഉടുക്കുമെങ്കിലും കൂടുതലും ചുരിദാർ, കുർത്തി, ലെഗിൻസ് ഒക്കെയാണ്. സ്‌കൂട്ടി ഓടിക്കുമ്പോൾ അതാണല്ലോ സൗകര്യവും. അങ്ങനെ, ഒരു ദിവസം….
അമ്മ വന്ന് മുറിയിലെ കർട്ടൻ നീക്കി, പ്രകാശം മുഖത്ത് അടിച്ചപ്പോൾ ഉറക്കം പോയി ഞാൻ എണീറ്റു.
“എന്താ അമ്മാ, കുറച്ച് നേരം കൂടി.”
“അങ്ങനെയിപ്പോ സുഖിച്ച് ഉറങ്ങണ്ട. നൈറ്റ് ക്ലാസിനും കേറി പാതിരാത്രി വരെ കറങ്ങി തിരിഞ്ഞ് നടന്നിട്ട് വന്ന് കേറും. എന്നിട്ട് പകൽ മുഴുവൻ ഉറക്കവും. എണീറ്റ് പോയി കാപ്പി കുടിക്ക്. ഞാൻ ഇറങ്ങുവാ.”
“ഇതെങ്ങോട്ടാ രാവിലെ ഒരുങ്ങിക്കെട്ടി?”
“കാവിൽ. ഇന്ന് ആയില്യമല്ലേ. ചിന്നു ഇപ്പൊ വരും.”
“ആഹ്..കുറേ പായസം കൊണ്ട് വരണേ.”
“പായസം. ഹും, ഒന്ന് കൂടെ വരാൻ പറഞ്ഞാൽ കേൾക്കില്ല. പായസം വേണംപോലും. വന്ന് വാങ്ങി കുടിച്ചോ. സമയമുണ്ട്.”
“നല്ല അമ്മയല്ലേ…അമ്മ കൊണ്ടുവരും.”
“ഇപ്പൊ എണീറ്റ് വന്നാ ചായ എടുത്ത് തരാം. അല്ലെങ്കിൽ ഒറ്റയ്ക്ക് ചൂടാക്കി കുടിക്കേണ്ടി വരും. പോറ്റി വരാൻ നേരമായി.”