ലൈഫ് ഓഫ് പ്രിയ
Life Of Priya | Author : Mahi
ഞാൻ മഹേക്ക്. വയസ് 22. തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഒരു സാധാരണ കുടുംബം. അച്ഛൻ ഡ്രൈവറായിരുന്നു, മരിച്ചുപോയി. അമ്മ ടീച്ചർ. ഒരു അനിയത്തി ഉള്ളത് കൊല്ലത്ത് ഡിഗ്രിക്ക് പഠിക്കുന്നു, അവൾ ഹോസ്റ്റലിലാണ്. പേര് മഹിമ, വയസ് 18.
ഇനി ഞാൻ ഇവിടെ പറയുന്നത് മാറിമറിഞ്ഞ എൻ്റെ ജീവിതത്തെക്കുറിച്ചാണ്, എൻ്റെ കുടുംബത്തേക്കുറിച്ചാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളാണ്. മസാല പ്രതീക്ഷിച്ച് വായിക്കരുത്. ലാഗ് അടിച്ചെന്ന് വരും. ക്ഷമിക്കുക. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം.
മുംബൈയിലെ ഒരു മാർവാടി കുടുംബത്തിൻ്റെ ഡ്രൈവറായിരുന്നു അച്ഛൻ. ഇരുപത്തിയഞ്ച് വർഷമായി അവിടെ തന്നെയായിരുന്നു, അവരുടെ വിശ്വസ്തൻ. മുംബൈ ജീവിതം ഇഷ്ടമല്ലാതിരുന്ന അമ്മയുടെ നിർബന്ധത്തിലാണ് ഞങ്ങൾ നാട്ടിലും അച്ഛൻ അവിടെയും കഴിഞ്ഞത്. പല സ്കൂളുകളിലും അമ്മ ടീച്ചറായി ജോലി ചെയ്തു. ഓക്ഖി ചുഴലിക്കാറ്റ് വീശിയ 2017 നവംബറിൽ അച്ഛൻ മരിച്ചു. അതോടെ അമ്മയും മക്കളും മാത്രമായി. ഹിന്ദിയിലും കണക്കിലും നല്ല അറിവുണ്ടായിരുന്നതുകൊണ്ട് ഞാനും പത്താം ക്ലാസ് മുതൽ ട്യൂഷനെടുത്ത് തുടങ്ങിയിരുന്നു.
2 വർഷത്തെ ഐടിഐ പഠനവും കഴിഞ്ഞ് അച്ഛൻ്റെ ഒരു സുഹൃത്ത് വഴി രണ്ട് വർഷം ഒരു കമ്പനിയിൽ ട്രെയിനി ആയി ജോലിയും ചെയ്തു. അയാളുടെ ഒപ്പമായിരുന്നു താമസം. നാടുമായി അധികം ബന്ധങ്ങൾ ഒന്നുമില്ലാതെ രണ്ട് വർഷം കടന്നുപോയി. തിരികെ എത്തിയ ഞാൻ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി നോക്കാമെന്ന് കരുതി, കൂടെ പിഎസ്‌സി പഠനവും. അമ്മയുടെ വഴിയേ ഹിന്ദിയിലേക്ക് ഇറങ്ങിയ ഞാൻ ജോലിയുടെ കൂടെ ഒരു ഹിന്ദി ഡിഗ്രിയും നേടിയിരുന്നു. ഇനി കഥയിലേക്ക്.