ഞാനങ്ങോട്ടു ചെല്ലുന്നതുകണ്ടതും ഓൾറെഡി പ്ളേറ്റിലെടുത്തുവെച്ചിരുന്ന പൂരിയ്ക്കുപുറമേ രണ്ടെണ്ണംകൂടിയവൾ ക്യാസ്ട്രോളിൽനിന്നുമെടുത്തു പ്ളേറ്റിലേയ്ക്കിട്ടു…
എന്നിട്ട് ഞാനത് കണ്ടോന്നറിയാനൊരു നോട്ടംകൂടിയിട്ടു…
അല്ലേൽ ബാക്കിയുണ്ടാർന്നതു മുഴുവൻ ഞാനെടുത്താലോന്നുള്ള പേടിയായിരിയ്ക്കും ശവത്തിന്…
…തിന്നടീ… തിന്നുതിന്നു ചാവ് നീ… കെട്ടിക്കൊണ്ടുവന്ന അന്നുതന്നെ ആരുമില്ലാത്തപ്പോൾ പോയി കട്ടുതിന്നവളല്ലേ നീയ്..?? അപ്പൊപ്പിന്നിതല്ല ഇതിനപ്പുറോം നീ കാണിയ്ക്കും..!!_ മനസ്സിലങ്ങനെ പറഞ്ഞുകൊണ്ടു ഞാനും ചെയ്റുവലിച്ചിട്ടിരുന്നു…
വയറ്റുഭാഗ്യമുള്ളതുകൊണ്ടാവും മൂന്നുപൂരി ബാക്കിയുണ്ടാർന്നു…
അതും പ്ളേറ്റിലേയ്ക്കാക്കി ബൗളിൽ ബാക്കിയുണ്ടായ്രുന്ന കിഴങ്ങുകറിയും അതിലേയ്ക്കൊഴിച്ച് കഴിയ്ക്കാൻ തുടങ്ങുമ്പോൾ, എതിരെയുള്ള കസേരയിലിരുന്ന മീനാക്ഷിയെ ഞാനൊന്നു പാളിനോക്കി…
പ്ളേറ്റിലേയ്ക്കു തലയുംകുമ്പിട്ട് മറ്റെവിടേയ്ക്കും ശ്രെദ്ധിയ്ക്കാതൊറ്റ കഴിപ്പാണ്…
വെടിപൊട്ടീന്നു പറഞ്ഞാലറിയൂല, തീറ്റപ്രാന്തി…
…ഈശ്വരാ… നീയിതിനെ തിന്നാമ്മേണ്ടി മാത്രായ്ട്ടുണ്ടാക്കീതാണോ..??!!
തലകുനിച്ചിരുന്നു കഴിയ്ക്കുമ്പോൾ ഫ്രണ്ടിലായി വെട്ടിയിട്ടിരുന്ന മുടി ഇടയ്ക്കൊന്നു മുഖത്തേയ്ക്കുവീണതും, കഴിയ്ക്കുന്നതിൽനിന്നും ശ്രെദ്ധമാറ്റാതെതന്നെ ഇടതുകൈകൊണ്ടവളതു ചെവിയ്ക്കു
പിന്നിലേയ്ക്കൊതുക്കീതു കണ്ടപ്പോൾ ചെറിയൊരുസമാധാനം, അനക്കമുണ്ടല്ലോ…
പിന്നെ, ഞാനുമവളെ ശ്രെദ്ധിയ്ക്കാൻ കൂട്ടാക്കാതെ കഴിയ്ക്കാൻതുടങ്ങി…