അതോടെ പുള്ളിക്കാരി,
“”…ദാ വരണൂ…!!”””_ എന്നുവിളിച്ചു പറഞ്ഞശേഷം,
“”…അപ്പൊ ഞാമ്പോട്ടേ… രണ്ടുപേരും നോക്കിക്കോൾണേ… തല്ലൊന്നുങ്കൂടല്ലേ..!!”””_ എന്നു കുഞ്ഞുകുട്ടികളോടു പറയുന്നപോലെ പറഞ്ഞ് മീനാക്ഷിയുടെ കൈകൂട്ടിപിടിച്ചു…
“”…ഇതിതുവരെ കഴിഞ്ഞില്ലേ…?? യാത്രപറച്ചിലുകണ്ടാ കൊല്ലാങ്കൊണ്ടു പോവാന്നു തോന്നുവല്ലോ… കഷ്ടം..!!”””_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കുവന്ന കീത്തുവിന്റെവകയാ ഡയലോഗെത്തീതും ചെറിയമ്മയിലൊരു ഞെട്ടലുണ്ടായി, പറഞ്ഞതെന്തേലുമാ സാധനം കേട്ടിട്ടുണ്ടാവോ എന്നമട്ടിൽ…
എന്നാൽ ആരുടേയോഭാഗ്യത്തിന് കക്ഷിയൊന്നും കേട്ടില്ല…
മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവൊന്നുകൂടി അഡ്ജസ്റ്റുചെയ്യുന്നതിനൊപ്പം വലതുകൈകൊണ്ടു സാരിയൊന്നുയർത്തിപ്പിടിച്ചവൾ പുറത്തേയ്ക്കിറങ്ങി…
അപ്പോഴെല്ലാം മീനാക്ഷി, കീത്തുവിന്റെ സാരിയിലും കഴുത്തിലും കൈയിലുമായി കിടന്ന ആഭരണങ്ങളിലും മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവിലുമൊക്കെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു…
ഇനി ചെറിയമ്മ കാരണമാണവളെ കല്യാണത്തിനുപോകാൻ കൂട്ടാതിരുന്നതെന്നപേരിൽ ഇവളിനി ചെറിയമ്മയെ പിടിച്ചുകടിയ്ക്കോ..??
അന്നേരം ഗേറ്റിനുപുറത്തിറക്കിയ വണ്ടിയിലിരുന്ന് വീണ്ടുമവർ ചെറിയമ്മയെ വിളിയ്ക്കാൻതുടങ്ങീതും, എന്നെനോക്കിയൊന്നു തലകുലുക്കി യാത്രപറഞ്ഞശേഷം മീനാക്ഷിയുടെ കൈയുംപിടിച്ചവർ ഗേറ്റിനടുത്തേയ്ക്കുനടന്നു…
അതിനിടയിലും അവളോടു ചെറിയമ്മ എന്തൊക്കെയോ കുശുകുശുത്തപ്പോൾ, ഈ ചെങ്ങായ്മാരെ ഉടനേ തമ്മിൽതെറ്റിയ്ക്കണോല്ലോന്ന ഭാവത്തോടെ സിറ്റ്ഔട്ടിൽനിന്നും ഞാനവരെ നോക്കുവായിരുന്നു…