കേട്ടതും ഞാനറിയാതെ ചിരിച്ചുപോയി…
എന്നിട്ടൊന്നും മനസ്സിലാകാതെ നോക്കിയിരുന്ന മീനാക്ഷിയോട്,
“”…എടീ… നീയുണ്ടല്ലോ… നീയൊക്കെ ഇത്രേയുള്ളൂ… ഒരു നേരത്തെയാഹാരം തന്നതിനുപകരമായി നിന്നേപ്പോലൊരു ചളുക്കിനെപ്പോലും ഞാൻ പൂശാൻചോദിയ്ക്കുമെന്നു ചിന്തിയ്ക്കാനുള്ള വിവരമേ നെനക്കുള്ളൂ..!!”””_ പറയുന്നതിനൊപ്പം തിരിഞ്ഞുനടന്ന ഞാൻ അലമാരതുറന്നപ്പോൾ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ മീനാക്ഷിയെന്നെ ഉറ്റുനോക്കിയിരുന്നു…
ശേഷം,
“”…അപ്പൊ നീയെന്തിനാ അതൊക്കൂരിയിട്ടേ..??”””_ കസേരയിൽക്കിടന്ന എന്റെ തുണിയിലേയ്ക്കു നോക്കിയവൾ ചോദിച്ചു…
“”…ഉറങ്ങാന്നേരം ഞാനതൊക്കൂരിയിട്ടാ എന്നും കെടക്കണേ… അതു നീ കാണാത്തതെന്റെ കുറ്റമല്ല..!!”””_ പറഞ്ഞുകൊണ്ടു ഞാനലമാരയിൽനിന്നും ഷോർട്ട്സെടുത്തു ധരിച്ചു കട്ടിലിലേയ്ക്കു കയറിക്കിടന്നു…
അന്നേരമത്രയും അർത്ഥമെന്തെന്നറിയാത്തൊരു നോട്ടത്തോടെ മീനാക്ഷിയെന്നെ
നോക്കിയിരിപ്പുണ്ടായിരുന്നു…
പിന്നീടെപ്പോഴോ ലൈറ്റോഫാകുന്നതും അവളെന്റടുക്കലായി അമരുന്നതും ഞാനറിഞ്ഞു…
പിറ്റേന്നുരാവിലെ ഞാനായിരുന്നു ആദ്യമുണർന്നത്…
തലയ്ക്കലിരുന്ന ഫോൺതപ്പിയെടുത്തു നോക്കുമ്പോൾ, സമയം ആറാകുന്നതേയുള്ളൂ…
എട്ടരയ്ക്കെഴുന്നേൽക്കുന്ന നമുക്ക് ആറു മണിയായാൽ എന്തെന്നമട്ടിൽ തിരിഞ്ഞു കിടക്കുമ്പോഴാണ് മൂടിപ്പുതച്ചുറങ്ങുന്ന മീനാക്ഷിയെകണ്ടത്…
സഹിയ്ക്കോ ഞാൻ..??
“”…എടീ..!!”””_ ന്നൊരലർച്ചയ്ക്കൊപ്പം ഒറ്റതൊഴികൂടി കൊടുത്തതും നല്ലുറക്കത്തിലായിരുന്ന അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…