കൂട്ടത്തിൽ ഇനിയെന്റെ മുന്നിലെങ്ങനെ വാപൊളിയ്ക്കുമെന്ന അങ്കലാപ്പും…
ഒരൊറ്റ ദിവസംകൊണ്ട്, ഇതുവരെയവളുണ്ടാക്കിയ സകലഹൈപ്പും തകർന്നു തരിപ്പണമായല്ലോന്നോർത്തപ്പോൾ എനിയ്ക്കങ്ങോട്ടു തുള്ളിച്ചാടാനാണ് തോന്നീത്…
കുറച്ചുസമയംകൂടി അവിടെ ചിലവഴിച്ച ഞാൻ ആ സന്തോഷത്തോടെ തന്നെയാണ് മുന്നിലേയുംപിന്നിലേയും ഡോറുംലോക്കാക്കി താഴത്തെയെല്ലാ ലൈറ്റുമോഫ് ചെയ്തു റൂമിലേയ്ക്കു നീങ്ങീതും…
റൂമിനുമുന്നിലെത്തി ഡോറും തള്ളിത്തുറന്നകത്തു കയറുമ്പോൾ മീനാക്ഷി പുതച്ചുമൂടി കിടന്നുകഴിഞ്ഞിരുന്നു…
റൂമിലെ ലൈറ്റുമാത്രം ഓഫ്ചെയ്തിട്ടില്ല…
ഞാനകത്തുകയറിയതും അത്രയുംനേരം ഭിത്തിയിലൂടെ തലങ്ങുംവിലങ്ങും ഓടികളിച്ച പല്ലിയേയും മിഴിച്ചുനോക്കിക്കിടന്ന മീനാക്ഷി, ഷട്ടറു വലിച്ചുതാഴ്ത്തുമ്പോലെ കണ്ണുകടച്ചു…
നെഞ്ചോളം പുതപ്പൊക്കെ മൂടിയാണ് കക്ഷീടെ കിടപ്പ്…
“”…ഹൊ.! എന്നാലുമിങ്ങനേമുണ്ടോ മനുഷ്യന്മാര്..?? എന്തൊക്കെ ജാഡയായ്രുന്നു..?? മീനാക്ഷി വേറെയാ.. നീയുദ്ദേശിയ്ക്കുന്നയാളല്ല മീനാക്ഷി.. പിന്നൊന്നൂടൊണ്ടായ്രുന്നല്ലോ… എന്താദ്..??
…ആ… നീ പല പെണ്ണുങ്ങളേം കണ്ടിട്ടൊണ്ടാവും, പക്ഷേ മീനാക്ഷിയെ കണ്ടിട്ടില്ല..!!”””_ ഞാൻ ടീഷർട്ടഴിച്ചുകൊണ്ടതു പറയുമ്പോൾ, വാപൊളിയ്ക്കാനാവാതെ മീനാക്ഷി കണ്ണുകടച്ചുതന്നെ കിടന്നു…
എന്നാലവൾടെയാ ചുണ്ടുകടികണ്ടപ്പോൾ സംഗതി കക്ഷിയ്ക്കു കൊണ്ടെന്നെനിയ്ക്കു ബോധ്യമായി…
“”…ഇപ്പൊ കണ്ടെടീ കണ്ടു…”””_ ഞാൻ തുടർന്നു,
“”…ഒരുനേരത്തെ ഭക്ഷണങ്കഴിയ്ക്കാതെ വന്നപ്പോൾ പശുകരയുമ്പോലുള്ള
അലറലും കറന്റുപോയപ്പോൾ പേടിച്ചുതൂറിയതുമൊക്കെ ഞാൻകണ്ടു… ഈ മീനാക്ഷിയെയാണോ ഞാൻ കണ്ടിട്ടില്ലെന്നുപറഞ്ഞു നീ തള്ളിയേ..?? എന്നാ നീ പറഞ്ഞതുശെരിയാ… ഇങ്ങനൊരുമോന്ത മീനാക്ഷിയ്ക്കുണ്ടെന്നു ഞാങ്കരുതീരുന്നില്ല… അയ്യേ… ഓർക്കുമ്പംതന്നെ തൊലിയുരിയുവാ… ടെററ് മീനാക്ഷി… ത്ഫൂ..!!”””_ അവസാനത്തെയാ ആട്ടലുകൂടിയായപ്പോൾ മീനാക്ഷി കണ്ണുതുറന്നെന്നെ നോക്കി…