“”…ന്നെ കൊല്ലല്ലേ..!!”””_ ന്നൊറ്റ നിലവിളിയോടവൾ എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ചു…
എന്റെ നെഞ്ചിനൊപ്പംമാത്രം ഉയരമുള്ള മീനാക്ഷിയുടെ നിറമാറുകൾ വയറിലമർന്നതു ഞാനറിഞ്ഞു…
ഉടനെ വലിച്ചുപറിച്ചു ദൂരെയെറിയണമെന്നു
കരുതിയതാണെങ്കിലും അപ്പോഴമ്മയുടെ മുഖമാണു മനസ്സിലേയ്ക്കു വന്നത്…
ഉറങ്ങാൻകിടന്ന അച്ഛനോടു പോയിരുന്നാരുടെയോ നുണപറഞ്ഞതും ദേഷ്യംവന്ന പുള്ളി നേരേ പിടിച്ചിറക്കിക്കൊണ്ടോയ് വീട്ടിനു പുറത്താക്കി കതകടയ്ക്കുകയുമായിരുന്നു…
അന്നു കക്ഷി, കാറിക്കൂവി നിലവിളിച്ചു നാട്ടുകാരെമുഴുവൻ വരുത്തിച്ചപ്പോൾ സഹികെട്ടു തന്തപ്പടിയ്ക്കു പിടിച്ചകത്തു കയറ്റേണ്ടിവന്നു…
അന്നിതേപോലെ അമ്മ അച്ഛനേം കെട്ടിപ്പിടിച്ചൊരു കരച്ചിലുണ്ടായിരുന്നു…
അപ്പോഴതുകണ്ടു കണ്ണുനിറഞ്ഞ എനിയ്ക്കെന്തോ മീനാക്ഷിയെ തള്ളിമാറ്റാൻ തോന്നിയില്ല…
എന്നാലവളെ എന്നിൽനിന്നുമകത്താനുള്ള നിയോഗം, അതൊരു പൂച്ചയ്ക്കായിരുന്നു…
അടുക്കളയിലേയ്ക്കു കേറിയ ആ സാധനം പാത്രങ്ങളൊക്കെ തട്ടിമറിച്ചിട്ടപ്പോൾ, എന്നെ ചുറ്റിപ്പിടിച്ചുനിന്നു വിറച്ച മീനാക്ഷി പെട്ടെന്നു ഞെട്ടിയുണർന്നു…
മെല്ലെ, എന്നിൽനിന്നുമകന്നു മാറിയശേഷം അടുക്കളയിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറിമാറിനോക്കി…
“”…ഞാമ്പോയി നോക്കീട്ടു വരാം… നീയിവടങ്ങാനുമിരി..!!”””_ പറഞ്ഞിട്ടു ഞാൻ ഫോണുമായടുക്കളയിലേയ്ക്കു നടക്കാൻതുടങ്ങീതും മീനാക്ഷിയെന്റെ കൈയിൽക്കേറിപ്പിടിച്ചു…
അതിനു തിരിഞ്ഞൊന്നവളെ നോക്കിയപ്പോൾ,
“”…ഞാനും വരണു..!!”””_ എന്നൊന്നവൾ പിറുപിറുത്തു…