അതിന്റെ കൂട്ടത്തിൽ എന്റെപ്ളേറ്റും വെച്ച് ഞാൻ തിരിച്ചുവന്നപ്പോൾ മീനാക്ഷി കോളും കട്ടുചെയ്തു പ്ളേറ്റുമായെഴുന്നേറ്റു…
അവൾടെ മുഖത്തേയ്ക്കുപോലും നോക്കാതെ ഞാൻ ഹോളിലേയ്ക്കുവന്ന് വീണ്ടും ടിവിയ്ക്കു മുന്നിലായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷിയും എനന്റടുക്കലായി വന്നു…
“”…നീയിപ്പോൾ കെടക്കുന്നുണ്ടോ..??”””_ പതിവില്ലാത്ത അവൾടെ ചോദ്യംകേട്ടപ്പോൾ കാര്യം മനസ്സിലാകാതെ ഞാൻ മീനാക്ഷിയെ ചുഴിഞ്ഞുനോക്കുവാണ് ചെയ്തത്…
“”…അതെനിയ്ക്കു കൊറച്ചു പഠിയ്ക്കാനുണ്ടായ്രുന്നു… നീ കെടക്കുവാണേൽ ലൈറ്റോഫെയ്യൂലേ..?? ഇപ്പൊ കെടന്നില്ലേൽ എനിയ്ക്കു റൂമിലിരിയ്ക്കായ്രുന്നു..!!”””
“”…ആ… നീയെതേലും വഴിയ്ക്കു പോ… ഇനിയടുത്ത റൗണ്ടു തീറ്റയ്ക്കു സമയമാകുമ്പോളിങ്ങു പോന്നാ മതി..!!”””_ കേട്ടതും മീനാക്ഷി ഒന്നാലോചിച്ചശേഷം പറഞ്ഞു:
“”…ഇനിയൊന്നുമ്മേണ്ട..!!”””_ വയറുതടവി നോക്കിക്കൊണ്ടുള്ള അവൾടെ മറുപടികേട്ടതും,
“”…അല്ലേ നീയിങ്ങു വാടീ… ഞാമ്മലത്തി തരാം..!!”””_ എന്നു പറഞ്ഞു ചാടിയപ്പോഴാണ്, ഞാൻ തളിച്ചതാണെന്നാ പൊട്ടത്തിയ്ക്കു മനസ്സിലായത്…
ഉടനെതന്നെ മുഖം കൂർപ്പിച്ചൊന്നു നോക്കിക്കൊണ്ടവൾ മുകളിലേയ്ക്കു കയറിപ്പോകയും ചെയ്തു…
ഒരുനേരത്തെയാഹാരം കൊടുത്തൂന്നു കരുതി മനുഷ്യനിങ്ങനൊക്കെ മാറ്റംവരോ..??!!
ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ വെറുതേ ചൊറിഞ്ഞോണ്ടു നടന്നവൾ പെട്ടെന്നൊതുങ്ങീപ്പോൾ എനിയ്ക്കുമതിൽ തെല്ലൊരുത്ഭുതം തോന്നാതിരുന്നില്ല…
…ഇനിയിതുമവൾടെന്തേലും അഭിനയമാണോ.. അന്നത്തെപ്പോലെ..??_ അവൾടെയാ പെരുമാറ്റത്തെ അംഗീകരിയ്ക്കാനെന്തോ എന്റെ മനസ്സനുവദിയ്ക്കാത്ത പോലെ…