“”…ആ… അതല്ലേലും ഞാമ്പറഞ്ഞാലവൻ കേൾക്കാതിരിയ്ക്കൂലെന്ന് എനിയ്ക്കറിയാം… എന്നിട്ടു നീയവനൂടുള്ളതിട്ടോ..??”””
“”…ആം..!!”””_ പരുങ്ങലോടെന്നെ നോക്കിയവൾ വീണ്ടും മൂളി…
“”…ദേ… ഞങ്ങളങ്ങു തിരിച്ചുവരുമ്പോഴേയ്ക്കും എന്റെ കൊച്ചിനെ പട്ടിണിയ്ക്കിടാനാണം നോക്കിയാലുണ്ടല്ലും, നല്ല പെടയെന്റേന്നു കിട്ടും… പറഞ്ഞേക്കാം..!!”””_ ചെറിയമ്മ തെല്ലൊരുചിരിയോടെ പറഞ്ഞപ്പോൾ,
“”…അപ്പോൾ നാളെ വരത്തില്ലേ നിങ്ങള്..??”””_ മീനാക്ഷി പരിഭ്രാന്തിയോടെ തിരക്കി…
“”…ഇല്ല മോളേ… ഇവരു വരാൻ സമ്മതിയ്ക്കുന്നില്ല… ഞങ്ങളെന്തായാലും മറ്റെന്നാളു രാവിലെയങ്ങുവരാം പോരേ..??”””_ അതിനു മീനാക്ഷിയൊന്നു മൂളിയെങ്കിലും ശബ്ദത്തിലൊരു നിരാശ പടർന്നിരുന്നു…
“”…അല്ല ചെറിയമ്മേ… ഇവടന്നു പോയതിലിപ്പോൾ നിങ്ങളുമാത്രേ ജീവനോടുള്ളോ..?? വേറെയൊന്നിന്റേം വിവരോന്നൂല്ല… അതോ ഗേറ്റുകടന്നപ്പഴേ ഞങ്ങളൊക്കെമറന്നോ..??”””_ കഴിച്ചുകഴിഞ്ഞു പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിലാണ് ഞാനതു ചോദിച്ചത്…
എന്നാലതിന്റെ മറുപടിയെന്തെന്നു കേൾക്കാനെനിയ്ക്കു താല്പര്യമില്ലാത്തതിനാൽ, ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ഞാനടുക്കളയിലേയ്ക്കു കയറിയിരുന്നു…
പിന്നെയും മീനാക്ഷി ചെറിയമ്മയോടെന്തൊക്കെയോ സംസാരിയ്ക്കുന്നതു ഞാൻകേട്ടു…
കഴിച്ച പ്ളേറ്റുകഴുകി കഴിഞ്ഞപ്പോഴാണ് നേരത്തേ കുക്കുചെയ്യാനായി ഞാനുപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം കഴുകിമാറ്റി വെച്ചിരിയ്ക്കുന്നതു ഞാൻ ശ്രെദ്ധിച്ചത്…