കേട്ടപ്പോൾ അതിലെന്തോ സത്യമുള്ളതുപോലെ എനിയ്ക്കും തോന്നി…
അല്ലേലത്രയും സീനാക്കി കെട്ടിക്കൊണ്ടുവന്ന ദിവസംതന്നെ ഉളുപ്പില്ലാതാരേലും അടുക്കളയിൽ കേറി കട്ടുതിന്നുവോ..??
പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല… ചുമ്മാ പ്ളേറ്റിലേയ്ക്കുനോക്കി ചപ്പാത്തിപിച്ചി വായിലേയ്ക്കുവെച്ചു…
അപ്പോഴാണ് ടേബിളിലിരുന്നു മീനാക്ഷിയുടെ ഫോൺചിലച്ചത്…
വിരലൊന്നു നക്കിത്തോർത്തിക്കൊണ്ടവൾ ഇടതുകൈയാൽ ഫോണടുത്തേയ്ക്കു വലിച്ചിട്ടു ഡിസ്പ്ളേയിലേയ്ക്കു നോക്കി പറഞ്ഞു:
“”…ചെറീമ്മയാ..!!”””
പിന്നെ ഫോൺ കൈയിലെടുത്താ കോൾ അറ്റെൻഡ് ചെയ്തു,
“”…ഹലോ.. ചെറീമ്മേ..!!”””_ ആ വിളിയോടൊപ്പം ഫോണൊന്നു താഴ്ത്തി ലൗഡ്സ്പീക്കർ ഓൺചെയ്തശേഷം ഫോൺപിന്നെയും ടേബിളിലേയ്ക്കു വെച്ചു…
“”…അവനരിയെടുത്തു തന്നോടീ..??”””_ ചെറിയമ്മേടെ സ്വരം…
“”…ആം… തന്നു..!!”””
“”…എന്നിട്ടു നിങ്ങളു കഞ്ഞിവെച്ചോ..??”””_ ചെറിയമ്മേടടുത്ത ചോദ്യം…
അതുകേട്ടതും മീനാക്ഷിയെന്നെ നോക്കി…
ഞാനതിനു പറയല്ലേന്നാംഗ്യവും കാട്ടി…
കഴിയ്ക്കുന്നതു ചപ്പാത്തിയും ചിക്കനുമാണെന്നറിഞ്ഞാലും ചെറിയമ്മയൊന്നും ചെയ്യാൻപോണില്ല…
പിന്നെ ഞാനെന്തിനാണവളോടങ്ങനെ പറഞ്ഞതെന്നു ചോദിച്ചാൽ എനിയ്ക്കറിയില്ല…
അങ്ങനെ പറയണമെന്നുതോന്നി…
ഇനി ചെറിയമ്മയ്ക്കു മുന്നിൽ ഞാൻ കെട്ടിയുയർത്തിവെച്ചിരുന്ന ബിൽഡ്അപ്പ്, മീനാക്ഷിയ്ക്കു ചപ്പാത്തിയും ചിക്കനുമുണ്ടാക്കിക്കൊടുത്തെന്നറിഞ്ഞാൽ തകരുമെന്നു പേടിച്ചിട്ടാണോ..??!!
“”…ആം..!!”””_ മീനാക്ഷിയുടെ മൂളലാണെന്നെ ചിന്തയിൽ നിന്നുമുണർത്തിയത്…