“”…ഹൊ.! രാവിലെന്തായ്രുന്നൂ ഡയലോഗ്… മീനാക്ഷിയ്ക്കു നന്ദികേടു കാണിയ്ക്കാനറിഞ്ഞൂടെന്ന്..”””_ ഒന്നു നിർത്തിയശേഷം ഞാൻ വീണ്ടുമവൾടെ നേരേതിരിഞ്ഞു,
“”…എടീ… നക്കിത്തിന്ന ഭക്ഷണത്തോടു നന്ദികാണിയ്ക്കാനറിയൂലാത്ത നെനക്കു നന്ദികേടു കാണിയ്ക്കാനറിയത്തില്ലെന്നു പറയാൻ കൊറച്ചേലുമുളുപ്പൊണ്ടോടീ…??”””_ ആ ചോദിച്ചതിനും മറുപടി പറയാതവളു തലകുനിച്ചിരുന്നപ്പോൾ,
“”…കാണത്തില്ലെന്നറിയാടീ… അതെങ്ങനെ… അതൊക്കറിയണേല് ഒറ്റത്തന്തയ്ക്കു പെറക്കണം… ഇതിപ്പങ്ങനല്ലാതായ്പ്പോയതു നിന്റെ കുറ്റമല്ലല്ലോ..??!!”””_ പറഞ്ഞുനിർത്തി
ഞാനവസാനത്തെ ചപ്പാത്തിയും പാനിലേയ്ക്കിട്ടു…
“”…ഒറ്റത്തന്തയ്ക്കു പെറന്നഗുണം നീ കാണിയ്ക്കുന്നുണ്ടല്ലോ… അതുമതി..!!”””_ മീനാക്ഷി, മുഖത്തുനോക്കാതെ പിറുപിറുത്തു…
ശബ്ദംതാഴ്ത്തിയാണു പറഞ്ഞതെങ്കിലും ഞാനതുകേട്ടു…
“”…എടീ… സംഗതി വൻതോൽവിയാണേൽക്കൂടി എനിയ്ക്കു തന്തയൊന്നേയുള്ളൂ… അതോണ്ടാ നീയവിടക്കിടന്ന് അലമുറയിട്ടപ്പോൾ ഒണ്ടാക്കി തള്ളിത്തരാൻ തോന്നീതും..!!”””_ പോക്കറ്റിൽക്കിടന്ന ഏറ്റിഎംകാർഡെടുത്ത് അവൾടെ മേലേയ്ക്കു വലിച്ചെറിഞ്ഞിട്ടു ഞാനൊന്നു നിർത്തിയപ്പോൾ മീനാക്ഷിയുടെമുഖം വല്ലാതായി…
ഉടനെതന്നെ ഞാൻ തുടർന്നു,
“”…എന്നുവെച്ചു നിന്റെയാ മൊതലക്കണ്ണീരു കണ്ടിട്ടാണു ഞാനിതു ചെയ്തേന്നു നീ കരുതീട്ടുണ്ടേൽ അതുനിന്റെ തോന്നലാ… നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നു കെടന്നിട്ടുണ്ട് ഞാൻ… അതോണ്ടീ വെശപ്പിന്റെ വെലയെന്താന്ന് എന്നെയാരും പഠിപ്പിയ്ക്കണ്ട… പിന്നെ അങ്ങനൊക്കെ പറഞ്ഞതും കാട്ടീതും ചുമ്മാ നിന്നെയൊന്നു ചൊറിയാമ്മേണ്ടി മാത്രവാ..!!”””_ പറഞ്ഞുകഴിഞ്ഞതും വോഷ്ബേസിനിൽ കൈയുംകഴുകി, ചിക്കൻ വറുത്തുവെച്ചിരുന്ന പാത്രവും ചപ്പാത്തിമാറ്റിവെച്ച ക്യാസ്ട്രോളുമൊരുമിച്ച് മീനാക്ഷിയുടെ മുന്നിലേയ്ക്കു നീക്കിയിട്ട് ഞാൻ അടുക്കളയിൽനിന്നുമിറങ്ങി റൂമിലേയ്ക്കു നടന്നു…