പെട്ടെന്നെന്റെ വാക്കുകൾ മുറിഞ്ഞവിടെ നിശബ്ദതപടർന്നപ്പോൾ അവളെന്നെ തലയുയർത്തിനോക്കി…
എന്നിട്ടെന്റെ മുഖഭാവംകണ്ടതും അവൾ പെട്ടെന്നു കൈപിൻവലിച്ചുകൊണ്ട് ഒന്നുമറിയാത്തഭാവത്തിൽ ചുറ്റുപാടുമൊക്കെ കള്ളനോട്ടം നോക്കുവേംചെയ്തു…
രണ്ടുമൂന്നുചപ്പാത്തിയും ഒരു കുപ്പിവെള്ളോമകത്തു ചെന്നപ്പോൾ ജീവൻവീണു…
അതിന്റഹങ്കാരമാ നാറിയ്ക്ക്.!
“”…ഞാമ്പറഞ്ഞതെന്തേലും നീ കേട്ടോ..??”””_ എന്റെയാ ചോദ്യത്തിനവൾ ഇല്ലെന്നമട്ടിൽ ചുമൽകൂച്ചിയപ്പോൾ,
“”…എടീ മൈരേ, കൊറച്ചുമുന്നേ നീയവടിരുന്നു കാറിയപ്പോൾ ഞാങ്കൊറേ നിബന്ധനകൾ വെച്ചിരുന്നു… എന്തേലുമോർമ്മയൊണ്ടോന്ന്..??”””_ ഞാനതൊന്നുകൂടി വ്യക്തമാക്കി…
അതിന്,
“”…ഇല്ലാ… എന്താ പറഞ്ഞേ..??”””_ എന്നായി അവൾ…
അതുകേട്ടതും, അവൾടെ കാലേൽപിടിച്ച് ജീൻസൊക്കെ അലക്കുകല്ലിന്മേലടിയ്ക്കുംപോലെ നാലെണ്ണം കൊടുക്കാനാണ് തോന്നീത്…
ഈ പുന്നാരമോൾടെ കരച്ചിലുകണ്ടുവന്നു വെച്ചുണ്ടാക്കിക്കൊടുക്കാൻ തോന്നിയ എന്നെ തെരണ്ടി വാലിനടിയ്ക്കണമെന്നുപോലും തോന്നിപ്പോയി…
“”…എടീ… ഓന്തിനുണ്ടല്ലോ… ഓന്തിനുകാണോടീ കൊറച്ചൂടന്തസ്സ്… പിന്നെനിയ്ക്കൊരപേക്ഷയൊണ്ട്, ഇങ്ങനൊക്കെ നിറമ്മാറി നീയാ പാവംമിണ്ടാപ്രാണിയെ തോൽപ്പിച്ചുകളയരുത്..!!”””_ തൊഴുകൈകളോടെ ഞാനവളോട് അപേക്ഷിയ്ക്കുന്ന സ്വരത്തിൽപറഞ്ഞപ്പോൾ, മീനാക്ഷിയറിയാതെ അവളിലൊരു ചിരിവിടർന്നു…
എങ്കിലും മറുത്തൊന്നുമ്പറയാതെ അവളാ കൗണ്ടർടോപ്പിനു പുറത്തേയ്ക്ക് വലിഞ്ഞുകയറി കാലുകളുമാട്ടിയിരിയ്ക്കുകമാത്രമേ ചെയ്തുള്ളൂ…