എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

എന്നാലതിനും അവൾടെ ഭാഗത്തുനിന്നുമൊരു മറുപടിയും വരാതിരുന്നപ്പോൾ മീനാക്ഷിയെയൊന്നു തുറിച്ചുനോക്കിക്കൊണ്ടു ഞാൻ രണ്ടാമത്തെ ചപ്പാത്തിയും ക്യാസ്ട്രോളിലേയ്ക്കു മാറ്റി…

ഉടനെതന്നെ അതുമവൾ കൈയിട്ടു വാരിയതു കണ്ടപ്പോൾ,

“”…ഉളുപ്പൊണ്ടോടീ മൈരേ നെനക്ക്..?? എന്നെ പട്ടിണിയ്ക്കിടാന്നോക്കീട്ട് ഞാനൊണ്ടാക്കീതെടുത്ത് കേറ്റാനുളുപ്പുണ്ടോന്ന്..??”””_ എന്നു ചോദിച്ചെങ്കിലും, ആക്രാന്തംമൂത്താ ചപ്പാത്തി വാനിറയെ കുത്തിക്കയറ്റി കണ്ണുംതള്ളി നിയ്ക്കുകയാണ് മീനാക്ഷി ചെയ്തത്…

“”…കൊറച്ചു വെള്ളങ്കുടി ശവമേ… അല്ലേ ശ്വാസമ്മുട്ടി പടമാവും..!!”””_ പെരുപ്പിച്ചുപിടിച്ച കവിളുമായിനിന്ന മീനാക്ഷിയോടങ്ങനെ പറഞ്ഞതും അവൾ പെട്ടെന്നടുത്തിരുന്ന വെള്ളമെടുത്തു വായിലേയ്ക്കു കമിഴ്ത്തി…

എന്നാലാ വെള്ളം കുടിയ്ക്കുന്നതിനിടയിലും കണ്ണുകൾ രണ്ടുമെന്നിലായിരുന്നു…

ആ നോട്ടത്തിന്റർത്ഥം മനസ്സിലാകാതെ ഞാനടുത്ത ചപ്പാത്തിയും പാകമാക്കി ക്യാസ്ട്രോളിലേയ്ക്കു മാറ്റിയിരുന്നു…

നിമിഷനേരംകൊണ്ടുതന്നെ അതും മീനാക്ഷി കൈയ്ക്കുള്ളിലാക്കി…

“”…എടീ… മനുഷ്യനെന്നു പറഞ്ഞാ കൊറച്ചന്തസ്സുവേണം… എന്നെ തളത്തിക്കിടത്താന്നോക്കീട്ട് ഞാനൊണ്ടാക്കീതുമേടിച്ചു ഞണ്ണാന്തോന്നുന്നല്ലോടീ… ഹെന്റെ പൊന്നോ… തൊലിക്കട്ടീന്നൊക്കെ പറഞ്ഞാലിതാണ്..!!”””_ മാക്സിമം ചൊറിയുകയെന്നുദ്ദേശം തന്നെയാർന്നെനിയ്ക്ക്…

“”…അരിക്കലോമെടുത്തു കട്ടോണ്ടുവെച്ചിട്ട് വല്യവർത്താനോന്നുമ്പറേണ്ട… വിളിച്ചപ്പം ചെറീമ്മതന്നെയാ പറഞ്ഞേ, നീയൊണ്ടാക്കിത്തരോന്ന്..!!”””_ ചപ്പാത്തിയുടെ ചവച്ചുകൊണ്ടിരുന്നഭാഗം വിഴുങ്ങിക്കൊണ്ടാണവളതു പറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *