എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

അത്രയുംനേരം ജീവനില്ലാതെകിടന്ന മീനാക്ഷിയ്ക്കു ഭക്ഷണംകിട്ടുമെന്നുള്ള പ്രതീക്ഷയാവണമങ്ങനെ ചെയ്യിച്ചത്…

അൽപ്പസമയത്തിനൊടുവിൽ അവൾ തിരിച്ചുവന്നത് ഒരു ഏറ്റിഎംകാർഡുമായാണ്…

അതെന്റെ മുമ്പിലേയ്ക്കിട്ടിട്ടവൾ വീണ്ടുംതൊഴുകയ്യോടെന്റെ മുമ്പിൽനിന്നു കെഞ്ചി,

“”…ഇതില് രണ്ടൂന്നുലക്ഷം രൂപയുണ്ടെടാ… ഇതുമൊത്തം നീയെടുത്തോ.. എന്നിട്ട് എനിയ്ക്കെന്തേലുമൊത്തിരി കഴിക്കിന്താടാ..!!”””_ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെമീനാക്ഷി വീണ്ടുമപേക്ഷിച്ചപ്പോൾ,

“”…ഫുഡാക്കിത്തരാം… പക്ഷേ ഇനിമേലിലൊരു തെളപ്പുമായിട്ടെന്റടുക്കലു വന്നുപോകരുത്..!!”””_ സാഹചര്യം മുതലെടുത്തുകൊണ്ടു ഞാനെന്റെയാദ്യത്തെ കണ്ടീഷൻ മുന്നോട്ടുവെച്ചു…

ഭക്ഷണം കിട്ടുമെന്നറിഞ്ഞതു കൊണ്ടാവണം കൈത്തണ്ടകൊണ്ടു കണ്ണുകൾ തുടച്ചുവൾ നൂറേനൂറിൽ തലകുലുക്കിയത്…

“”…കഴിഞ്ഞില്ല, ഇനി ഞാന്നിന്നെ എന്തുചെയ്താലും നീ പ്രതികരിയ്ക്കാമ്പാടില്ല… തല്ലിയാപ്പോലും നിന്നുകൊണ്ടോണം… പറ്റോ..??”””_ അക്കരെഅക്കരെഅക്കരെയിൽ ലാലേട്ടൻ നിബന്ധനവെയ്ക്കുമ്പോലെ ഞാനുംവെച്ചു…

അതു ചങ്ങാതിയോടാണെങ്കിൽ, ഇതെന്റെ ആജന്മശത്രുവിനോടെന്ന വ്യത്യാസംമാത്രം…

“”…നീയെന്നെ തല്ലുവോ… കൊല്ലുവോ… എന്തോന്നുവെച്ചാ ചെയ്തോ… എനിയ്ക്കിപ്പെന്തേലും കഴിയ്ക്കാന്തന്നാമതി..!!”””_ അവൾവീണ്ടും കെഞ്ചുന്നസ്വരത്തിലെന്റെ കൈകൾക്കൂട്ടി പിടിച്ചുകൊണ്ട് അപേക്ഷിച്ചപ്പോൾ,

“”…ഇനിയന്നത്തെപ്പോലെല്ലാം സമ്മതിച്ചിട്ടു രാത്രിയിലെന്നെ കൊല്ലാന്നോക്കിയാ, ചത്തില്ലേൽ നിന്നെ പട്ടിണിയ്ക്കിട്ടു ഞാൻ കൊല്ലാക്കൊല ചെയ്യും..!!”””_ മീനാക്ഷിയുടെ വീക്ക്പോയിന്റെന്താണെന്നു മനസ്സിലാക്കിയുള്ള എന്റടുത്ത വെല്ലുവിളിചെന്നപ്പോളവൾ വിലങ്ങനേ തലകുലുക്കി…

Leave a Reply

Your email address will not be published. Required fields are marked *