എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

എന്തുചെയ്യണമെന്നറിയാതെ വെട്ടിയിട്ടപോലെ സോഫയിലേയ്ക്കിരുന്നുപോയ അവൾ നെറ്റിയിൽ കൈയും ചായ്ച്ച് കുമ്പിട്ടിരുന്നു…

“”…ഒന്നുമൊണ്ടാക്കാതെ ഉച്ചയ്ക്കത്തെപ്പോലെ ഹോട്ടലീന്നുമേടിച്ചു കഴിയ്ക്കാനാണുദ്ദേശമെങ്കിൽ നടക്കൂല… എന്തോ സ്ട്രൈക്കായ്ട്ട് ഹോട്ടലും കടകളുമൊക്കെയടപ്പിച്ചു..!!”””_ ഇടയ്ക്കു തലയുയർത്തി മീനാക്ഷി മൊഴിഞ്ഞു…

“”…അതു നീയെങ്ങനറിഞ്ഞു..??”””

“”…ഞാന്നേരത്തേ പോയപ്പോളെല്ലാം ക്ലോസ്ഡായ്രുന്നു..!!”””

“”…ഓ.. അപ്പോൾ മിണ്ടാണ്ടുംപറയാണ്ടും ചാടിത്തുള്ളിപ്പോയതു പള്ള നിറയ്ക്കാനായ്രുന്നല്ലേ..??”””_ പുച്ഛത്തോടുള്ളെന്റെ ചോദ്യത്തിനവൾ മറുപടിപറയാതെവന്നതും കാര്യമെനിയ്ക്കു വ്യക്തമായി…

ഞാൻ ബിരിയാണി തിന്നുന്നതുകണ്ട് കൊതിമൂത്ത് ഹോട്ടലീന്നു കഴിക്കാമ്പോയിട്ട് കിട്ടാണ്ട് മൂഞ്ചിത്തെറ്റി തിരിച്ചുവന്നപ്പോൾ അരിക്കലം കാക്കകൊണ്ടുപോയ മീനാക്ഷീടെ അവസ്ഥയോർത്തപ്പോൾ ചിരിയാണുവന്നത്…

“”…അതോണ്ടാ പറഞ്ഞേ… ഇനി നെനക്കെന്തേലും കഴിയ്ക്കണേലും അരിയിട്ടേ
പറ്റത്തുള്ളൂ..!!”””_ എന്നെക്കൊണ്ടു കഞ്ഞി വെയ്പ്പിയ്ക്കാനുള്ള മീനാക്ഷീടെ സൈക്കോളജിയ്ക്കൽ മൂവ്…

“”…എനിയ്ക്കു രാത്രീല് കഴിയ്ക്കാണ്ടു കെടന്നൊക്കെ നല്ല ശീലമാ… അതോണ്ടെന്റെ കാര്യമോർത്താരും സങ്കടപ്പെടണ്ട..!!”””_ ഞാനതിനു നിസ്സാരമായി തിരിച്ചടിച്ചപ്പോൾ മീനാക്ഷി വീണ്ടുംമൂഞ്ചി…

അവളെന്നെ വല്ലാത്തഭാവത്തിലൊന്നു നോക്കിയശേഷം, സോഫയുടെ ഹാൻഡ്റെസ്റ്ററിൽ വലതുകൈമുട്ട് കുത്തിപ്പൊക്കി കൈത്തലം നെറ്റിയോടുചേർത്തു കുനിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *