കുറച്ചുകഴിഞ്ഞപ്പോൾ മീനാക്ഷിയുടെ പാദസരത്തിന്റെകിലുക്കം വീണ്ടുംകേട്ടു…
ചവിട്ടിക്കുലുക്കി ഇറങ്ങിവരുന്ന കൂട്ടത്തിൽ എന്നെയൊന്നു ദഹിപ്പിയ്ക്കാനെന്ന ഭാവത്തിൽ നോക്കാനുമവൾ മറന്നില്ല…
എന്നിട്ടുനേരേ അടുക്കളയിലേയ്ക്കൊറ്റ പാച്ചിലായിരുന്നു… പക്ഷേ, അടുക്കളവാതിൽക്കലെത്തീതും സഡൻബ്രേക്കിട്ടവിടെ നിന്നുപോയി പാവം…
പിന്നെ തിരിഞ്ഞു രൂക്ഷമായൊരു നോട്ടമായിരുന്നെന്നെ…
അരി അടുപ്പത്തിടാത്തതിലുള്ള കലിപ്പ്…
സംഗതികണ്ടെങ്കിലും, അതിനു വിലകൊടുക്കാതെ ഞാൻ ടിവിയിലേയ്ക്കു ശ്രെദ്ധതിരിച്ചപ്പോൾ
മീനാക്ഷിവീണ്ടും ചെറിയമ്മയെവിളിച്ചു…
എന്നിട്ടെന്നെ കേൾപ്പിയ്ക്കാനായി ഫോൺ ലൗഡ്സ്പീക്കറിലുമിട്ടു…
“”…ഹലോ… പറ… ഇനിയെന്താ നിന്റെപ്രശ്നം..??”””_ ഫോണറ്റൻഡ് ചെയ്തുകൊണ്ടുള്ള ചെറിയമ്മയുടെ ആദ്യത്തെചോദ്യം…
“”…ചെറീമ്മേ… ഇവൻ… ഇവനിതുവരെ അരിയിട്ടിട്ടില്ല… ദാ… വെർതേ ടീവീടെമുന്നില് കുത്തിയിരിയ്ക്കുവാ… എനിയ്ക്കാണേ വെശന്നിട്ടുമ്പാടില്ല..!!”””_ മറുപടിയായി മീനാക്ഷി പരാതിക്കെട്ടഴിച്ചപ്പോഴും ഇതൊക്കെയെന്തെന്ന പുച്ഛഭാവത്തിലായിരുന്നു ഞാൻ…
“”…അതവനുണ്ടാക്കിക്കോളും… നീയൊന്നടങ്ങുപെണ്ണേ… ഞാനെന്തായാലും കൊറച്ചുകഴിഞ്ഞിട്ടങ്ങോട്ടു വിളിയ്ക്കാം..!!”””_ അതിനുള്ളമറുപടി തിരക്കിലെന്നോണം പറഞ്ഞു ചെറിയമ്മ ഫോൺ കട്ടുചെയ്തപ്പോൾ ഭിത്തിയോടു ചേർന്നുകിടന്ന സോഫയിലേയ്ക്കവളും കയറിയിരുന്നു…
കക്ഷിയ്ക്കു ഹൈറ്റു കുറവായതിനാൽ തൂക്കിയിട്ടിരുന്ന കാലുകൾ നിലത്തു മുട്ടീമുട്ടീലാന്നമട്ടിൽ ആടിക്കളിച്ചപ്പോൾ പാവാട മുകളിലേയ്ക്കുകയറി, നഗ്നമായ കാലുകൾത്തമ്മിൽമുട്ടി പാദസരത്തിന്റെ കിലുക്കമുയർന്നു കേട്ടു…