ഞാനതു നോക്കിനിൽക്കുന്നതു കണ്ടിട്ടാവണം കക്ഷി ഫോണുംചെവിയോടു ചേർത്തുപിടിച്ച് അടുക്കള മുറ്റത്തേയ്ക്കിറങ്ങിയത്…
അതോടവിടെ നിന്നു തിരിയാതെ ഞാനും തിരിച്ചുപോന്നു…
പോണവഴിയ്ക്കു ഡൈനിങ്ഹോളിലെ വോഷ്ബേസിനിലൊന്നു മുഖവുംകഴുകി…
ഉച്ചയുറക്കത്തിന്റെ ക്ഷീണം അപ്പോഴുമുണ്ടായിരുന്നു…
മുഖം വൃത്തിയായൊന്നു കഴുകിയാശേഷം സ്റ്റാൻഡിൽകിടന്ന ടവലെടുത്തുതുടച്ചുകൊണ്ടു നിൽക്കുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കുവന്നത്…
വന്നപാടെ എന്നെയൊന്നുഴിഞ്ഞു നോക്കി നിന്നശേഷം,
“”…അരി നീയിട്ടോളൂന്നാ ചെറീമ്മപറഞ്ഞേ..!!”””_ എന്നൊരു ഡയലോഗായ്രുന്നു…
അതിന്,
“”…ഞാനിടത്തില്ലാന്നു പറഞ്ഞതാണല്ലോ..!!”””_ എന്നായിരുന്നെന്റെ മറുപടി…
“”…ആ.! എനിയ്ക്കതൊന്നുമറിയത്തില്ല… നീയരിയിടോന്നാ ചെറീമ്മപറഞ്ഞേ… അരിയിട്ടില്ലേലറിയാലോ ചെറീമ്മയെ… ഞാനെന്തായാലും പറഞ്ഞോടുക്കും..!!”””_ അതുമ്പറഞ്ഞു മീനാക്ഷി സ്റ്റെപ്പെല്ലാം ചവിട്ടിപ്പൊളിച്ചുകൊണ്ടു മുകളിലേയ്ക്കു കേറിപ്പോയി…
കിട്ടിയസമയത്തു വീണ്ടുമെന്റെ ബുദ്ധിപ്രവർത്തിച്ചു, ഞാനാ അരിക്കലങ്കൂടി അങ്ങടിച്ചുമാറ്റി…
ഇനിയെങ്ങാനും കൈകൊണ്ടരിയിടാനവളു ശ്രമിച്ചാലും നടക്കരുതല്ലോ…
…പിന്നേ… നിന്നെത്തീറ്റാൻ അരിയെന്റെ പട്ടിയിടും… പോടീ മൈരേ.!
അരിക്കലം സ്റ്റോർറൂമിലേയ്ക്കു കൊണ്ടോയി വെച്ചശേഷം സ്റ്റോർറൂം പൂട്ടിയെടുക്കുമ്പോൾ എന്റെ
മനസ്സിലുരുവിട്ട വാക്കുകളായിരുന്നവ…
പിന്നെവീണ്ടും ടിവിയ്ക്കും ഫോണിനും മാറിമാറി പണികൊടുത്തുകൊണ്ടു ഞാൻ ഹോളിൽത്തന്നെ കൂടി…