“”…അതിന്നലമ്മ അരിയളക്കാന്തന്ന ഗ്ലാസ്സ്… അതു കണ്ടോന്നാ ചോദിച്ചേ…!!”””_ ശബ്ദം കുറച്ചുകൂടി പരുഷമായി…
“”…ആം.. കണ്ടു…”””_ അപ്പോളെന്നെ തുറിച്ചുനോക്കിയ അവളോട്,
“”…നീയെറങ്ങിപ്പോയി കൊറച്ചുകഴിഞ്ഞപ്പോൾ നിന്നെത്തെരക്കിയാണെന്നു തോന്നുന്നു, ഒരു കൊടയൊക്കെ പിടിച്ച് ഇവടന്നിറങ്ങിപ്പോണ കണ്ടു… ഞാഞ്ചോയ്ച്ചിട്ടൊന്നും പറഞ്ഞില്ല… എന്തേ… വഴിയില് വെച്ചൊന്നും കണ്ടില്ലാ…??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും, കലിപ്പടങ്ങാതെ നിലത്തു രണ്ടുചവിട്ടും ചവിട്ടി മീനാക്ഷി തിരികെ അടുക്കളയിലേയ്ക്കു പാഞ്ഞു…
…ദൈവമേ… തലമണ്ട തല്ലിപ്പൊട്ടിയ്ക്കാൻ എന്തേലും എടുക്കാമ്പോവുവാണോ..??
സംശയം തീർക്കാനായി സോഫയിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ,
“”…തല്ക്കാലം മക്കളിവിടിരി… മാമൻപോയി നിന്റെ മൊതലാളിച്ചിയേംനോക്കി പെട്ടെന്നിങ്ങുവരാം..!!”””_ എന്നും പറഞ്ഞാ ഗ്ലാസ്സിനെ ടീവിസ്റ്റാൻഡിനു പിന്നിൽക്കൊണ്ടോയി വെച്ചു…
കിച്ചൻസ്റ്റാൻഡിലും ഡൈനിങ്ടേബിലുമൊക്കെയായി വിലസിനടന്ന ഗ്ലാസ്സാ… മീനാക്ഷീടെ കയ്യേൽകിട്ടീതും ദേ ടീവിസ്റ്റാൻഡിന്റെ അടീലുവരെയെത്തി… കഷ്ടം.!
ഗ്ലാസ്സിനേയുമൊന്നു പുച്ഛിച്ച്… ശേഷം, അടുക്കളയിലേയ്ക്കു ചെന്നപ്പോൾ കിച്ചൻസ്റ്റാൻഡും ഷെൽഫുമെല്ലാം അരിച്ചുപെറുക്കിയ മീനാക്ഷി അരിക്കലത്തിനകത്തുവരെ തലയിട്ടു… എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോളവൾ ഫോണെടുത്തു…
…ഇനിയാ ഗ്ലാസ്സേല് ജിപിഎസ് കണക്ടു ചെയ്തിട്ടുണ്ടാവോ..??_ എന്നമട്ടിൽ നോക്കുമ്പോൾ,
“”…ഹലോ… ഹലോ ചെറീമ്മേ… ചെറീമ്മേ ന്റെ ഗ്ലാസ്സു കാണണില്ല..!!”””_ ഫോണും ചെവിയോടു ചേർത്തു പിടിച്ചുള്ളവൾടെ പരാതിയാണ് കേട്ടത്…