“”…അതേ.. കഞ്ഞിയിൽ വെള്ളംകഴിയുവാണേൽ പറഞ്ഞാമതി… കൊറച്ചു സെവനപ്പൊഴിച്ചുതരാം..!!”””_ കുറച്ചുനേരം മിണ്ടാണ്ടിരുന്നു കഴിച്ചപ്പോൾ, വീണ്ടും ജന്മനാകൂടെയുള്ളയാ കൃമി തുളഞ്ഞുവന്നു…
അതുകൂടായപ്പോൾ ക്ഷമനശിച്ച മീനാക്ഷി,
“”…അതു നിന്റച്ഛനു കൊണ്ടോയ്ക്കൊട്..!!”””_ എന്നും പറഞ്ഞുകൊണ്ടു
ടേബിനുപുറത്തിരുന്ന പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു…
…വല്ലാവശ്യോമുണ്ടാർന്നോ..?? വെറുതെയിരുന്നവളെ കുത്തിക്കുത്തി തന്തയ്ക്കുവിളി കേട്ടപ്പോൾ സുഖായ്ക്കാണോലോ..??_ ആരോ ചോദിയ്ക്കുന്നതു കേട്ടു…
പിന്നവിടിരുന്നു കൂടുതൽ താളംചവിട്ടാതെ പെട്ടെന്നു കഴിച്ചു തീർത്തെഴുന്നേറ്റു…
കയ്യുംവായും കഴുകി നേരേറൂമിലേയ്ക്കു ചെന്നപ്പോൾ ചാർജിലിട്ടിരുന്ന ഫോണിന്റെ ബാറ്ററി എകദേശമായിട്ടുണ്ടാർന്നു…
പിന്നെയതുമെടുത്തു കുറച്ചുനേരമവിടിരുന്നു കുത്തി…
ഒരു രണ്ടര മൂന്നു മണിയൊക്കാവാറായപ്പോൾ മീനാക്ഷിയും റൂമിലേയ്ക്കു കയറിവന്നു…
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലുള്ള അവൾടെയാ വരവും, വന്നുടനേ ബാത്ത്റൂമിലേയ്ക്കുള്ള പോക്കുമൊക്കെ കണ്ടപ്പോൾ കലിയാണുവന്നത്…
ഇവളാരെ കാണിയ്ക്കാനാണീ ചവിട്ടുത്തുള്ളുന്നത് എന്നമട്ടിൽ അവളെയൊന്നു നോക്കിയതിനു പിന്നാലെ കോപ്പെന്തേലും കാണിയ്ക്കട്ടേ.. എന്നചിന്തയിൽ ഞാൻവീണ്ടും താഴെ ഹോളിയ്ക്കിറങ്ങി…
ടിവിയും ഓണാക്കിക്കൊണ്ടു
നേരത്തേ മീനാക്ഷിയിരുന്ന സോഫയിൽ, ടീപ്പോയിലേയ്ക്കു കാലുംകയറ്റിവെച്ചിരുന്നു…
ഇടയ്ക്കിടെ ഫോണിലുംകുത്തും തോന്നുവാണേൽ ടിവിയിലേയ്ക്കുംനോക്കും…