“”…അയ്നു ഞാനെന്തിനാ കരേണേ..?? എനിയ്ക്കു പണ്ടേ ബിരിയാണിയിഷ്ടോല്ല.. എനിയ്ക്കു കഞ്ഞിയാണിഷ്ടം..!!”””
“”…അതല്ലേലുമങ്ങനാ.. പഴങ്കഞ്ഞിയ്ക്കു വെറുംകഞ്ഞിയോടാവും താല്പര്യം..!!”””_ പറഞ്ഞുതീർന്നില്ല, കണ്ണുയർത്തി എന്നെയൊന്നു തുറിച്ചുനോക്കിയ മീനാക്ഷി, കയ്യേലിരുന്നസ്പൂൺ ടേബിളിനുപുറത്തേയ്ക്കു വെച്ചശേഷം കൈകൊണ്ടു വാരിക്കഴിയ്ക്കാൻ തുടങ്ങി…
…ശെരിയാണല്ലോ… സ്പൂണുകൊണ്ടു കോരിക്കുടിച്ചാലല്ലേ കഞ്ഞിയാവൂ…
ഹൊ.! ഡോക്ടർടെ ഫുത്തി.!
സ്വയംചിരിയമർത്തി നോക്കുമ്പോളാണ് ടേബിളിനുപുറത്തെ പ്ളേറ്റിലിരുന്ന അവൾടെ ഓംലേറ്റെന്റെ ശ്രെദ്ധയിൽപ്പെടുന്നത്…
ഉടനേ ഞാനാ പ്ളേറ്റടുത്തേയ്ക്കു നീക്കിയിട്ട്,
“”…ആഹാ.. കാണാണ്ടുപോയ നിന്റെ ഷഡ്ഡികിട്ടിയോ..??”””_ എന്നൊരു ചോദ്യമിട്ടു…
ആദ്യംകാര്യമെന്താന്നു
മനസ്സിലാകാതിരുന്ന മീനാക്ഷി, എന്നെ രൂക്ഷമായൊന്നു നോക്കുമ്പോൾ വെകിടചിരിയോടെ ഞാനവൾടെ ഓംലേറ്റിലേയ്ക്കു കണ്ണുംനട്ടിരിയ്ക്കുവായിരുന്നു…
ഉടനെ കാര്യമെന്തെന്നു ബോധ്യംവന്ന മീനാക്ഷിയെഴുന്നേറ്റ് ഷഡ്ഡിയുടെ ഫോട്ടോസ്റ്റാറ്റുപോലിരുന്ന ഓംലേറ്റെന്റെ കയ്യീന്നു പിടിച്ചുവാങ്ങി…
എന്നിട്ടു ഞാമ്പറഞ്ഞത് ഇഷ്ടമാകാത്ത രീതിയിൽ,
“”…ഞാന്നിന്റെ സാധനത്തേലൊന്നും തൊടാനോ കളിയാക്കാനോ വരണില്ലല്ലോ.. പിന്നെന്തോത്തിനാ നീയെന്നെ ശല്യഞ്ചെയ്യണേ..??”””_ എന്നുകൂടി ചോദിച്ചപ്പോൾ ഞാനുമൊന്നടങ്ങി…
നമ്മളെ ശല്യം ചെയ്തില്ലേൽപ്പിന്നെ നമുക്കെന്തു പാട്..?? എന്നതായിരുന്നു നോമിന്റെകാഴ്ചപ്പാട്…