എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

അവളുടെ തീറ്റ തുടങ്ങീട്ടേയുള്ളൂന്നു മനസ്സിലായതും പെട്ടെന്നു ഞാനാ പാഴ്സൽകവർ ടേബിളിന്റെമുകളിലേയ്ക്കുവെച്ച്, അതിനുള്ളിൽനിന്നും ബിരിയാണിയും സെവനപ്പും ടേബിളിലേയ്ക്കുമാറ്റി…

“”…എന്താന്നറീല.. അറേബ്യനിലെ ചിക്കൻബിരിയാണി കഴിയ്ക്കാനൊരു കൊതി..!!”””_ ആത്മഗതംപോലെ അതുമ്പറഞ്ഞു ഞാൻ മീനാക്ഷിയെയൊന്നു പാളിനോക്കി…

ടേബിളിനുപുറത്തിരുന്ന ബിരിയാണിയിലും സെവനപ്പ്ബോട്ടിലിലും മാറിമാറിനോക്കിയ മീനാക്ഷി ഉണ്ടക്കണ്ണു പെരുക്കിയെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടം..

ആ ഒറ്റനോട്ടം മതിയായ്രുന്നെന്റെ വിശപ്പുമാറാൻ…

അപ്പോൾകിട്ടിയ തരിപ്പിൽ ഞാനൊന്നും നോക്കാതെ കസേരയും വലിച്ചിട്ടു ബിരിയാണി തുറന്നുവെച്ചു…

“”…അല്ലേലും അറേബ്യനിലെ ബിരിയാണീടെ മണം.. ഹോ..!!”””_ അവള്കാണച്ചേ ശ്വാസമാഞ്ഞുവലിച്ചുകൊണ്ടു പറഞ്ഞശേഷം ഞാൻ വാരിക്കഴിയ്ക്കാൻ തുടങ്ങി…

“”…ഈഹ്.! ഡിസ്ഗസ്റ്റിങ്..!!”””_ കൈകഴുകപോലും ചെയ്യാണ്ടു കഴിയ്ക്കുന്നതു കണ്ടിട്ടാവണം അവളുവെറുപ്പോടെ മുഖംകോട്ടിക്കൊണ്ടു പറഞ്ഞു…

“”…പഠിയ്ക്കുന്നതു ഹോട്ടൽ മാനേജ്മെന്റാന്നു പറഞ്ഞിട്ടെന്തോ കാര്യം.. വൃത്തിവേണ്ടേ..?? ആം.. ഇതുപോലുള്ളവരൊക്കെ തന്നെയാവും ഇതുമൊണ്ടാക്കണേ..!!”””_ ഒരു നെടുവീർപ്പോടെന്റെ ബിരിയാണിയിലേയ്ക്കു നോക്കി മീനാക്ഷി പൂർത്തീകരിച്ചപ്പോൾ ചിരിയടക്കാനായി ഞാൻ പെട്ടപാട്…

“”…എന്നിട്ടു ബിരിയാണി കിട്ടാത്തേന്റെ കരച്ചിലിവടെ കേൾക്കാലോ..!!”””_ തികട്ടിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ടു ഞാൻ മറുപടികൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *