അടുത്തതായി മൊട്ട വറുക്കാനുള്ള ശ്രെമമാണ്…
അതിനാണെന്നു തോന്നുന്നു ഫോണേലൊക്കെ നോക്കുന്നുണ്ട്…
യൂട്യൂബിൽ നോക്കി ചെയ്യുവാനുള്ള പ്ലാനാവും…
ഓഹ്.! ഒരു ഓംലെറ്റടിയ്ക്കാൻ യൂട്യൂബു നോക്കുന്ന ഇവളെയൊക്കെ… എനിയ്ക്കതു കണ്ടിട്ടു വിറഞ്ഞുവന്നു…
പെട്ടെന്നാണ്,
“”…രണ്ടുപേർക്ക് ഓംലെറ്റുണ്ടാക്കാൻ രണ്ടുമൊട്ട… അപ്പൊ ഒരു മൊട്ട..!!”””_ എന്നയവൾടെ മറ്റേടത്തെയാ ഡയലോഗ്…
അതുകേട്ടതും ഞാനവടെച്ചെന്ന് എത്തിനോക്കിനിന്നത് അവളറിഞ്ഞെന്നു മനസ്സിലായി… അതോടെ വീണ്ടും ഞാൻ ഹോളിലേയ്ക്കു വെച്ചുപിടിച്ചു…
കുറച്ചു കഴിഞ്ഞപ്പോളേയ്ക്ക്കും ഒരുവലിയ ബൗളിൽ കഞ്ഞിയും മറ്റൊരു കുഞ്ഞുപ്ളേറ്റിൽ അച്ചാറും ഓംലേറ്റുമായി വന്ന്, ഡൈനിങ് ഹോളിലെ വലിയ ടേബിളിന്മേൽവെച്ചു…
എന്നിട്ടു ഹോളിലേയ്ക്കു നോക്കി,
“”…ഇനിയെന്താന്നുവെച്ചാ ചെയ്തോ… എന്റേതുകഴിഞ്ഞു..!!”””_ എന്നൊരു ഡയലോഗും…
…എന്റെ വീട്ടിന്റടുക്കളേക്കേറാൻ എനിയ്ക്കിവൾടെ പെർമിഷനോ..??_ കേട്ടപ്പോൾതന്നെ വിറഞ്ഞുവന്ന ഞാൻ പിന്നൊന്നുമാലോചിയ്ക്കാതെ പെട്ടെന്നു വണ്ടിയുടെകീയുമെടുത്തു പുറത്തുചാടി..
പിന്നൊറ്റകുതിപ്പായിരുന്നു വണ്ടിയുമായി…
നേരേ അറേബ്യൻഗ്രിൽസിലേയ്ക്കു വെച്ചുപിടിച്ചു…
അവിടുന്ന് ഒരു ഫുൾസെറ്റ് ചിക്കൻബിരിയാണിയും ഹാഫ് സെവനപ്പുമെടുത്ത് തിരിച്ചു…
വീട്ടിലെത്തിയപ്പോൾ മീനാക്ഷീടെ കഞ്ഞികുടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…
ഞാനെങ്ങോട്ടു പോയീന്നറിയാതെ കുറേനേരം നോക്കിയിരുന്നു കാണണം…
ഞാമ്മന്നാലല്ലേ എന്നേംപട്ടിണിയ്ക്കിട്ട് കൊലത്തീറ്റ തിന്നാമ്പപറ്റൂ…