എന്നിട്ട്,
“”…ആ… ചെറീമ്മേ… സിദ്ധുവൊണ്ട്..!!”””_ എന്നുംപറഞ്ഞവൾ ലൗഡ്സ്പീക്കർ ഓൺചെയ്തു…
ഉടനെ ചെറിയമ്മേടെ ശബ്ദം,
“”…എന്നിട്ടവനടങ്ങി നിയ്ക്കുന്നോ മോളേ..?? അതോയെന്തേലും കുരുത്തക്കേടു കാണിച്ചോ..??”””
“”…ഏയ്.! ഇതുവരെ കൊഴപ്പോന്നൂല്ല..!!”””
“”…ആം.! ഇനിയവനെന്തേലും കുരുത്തക്കേടു കാണിയ്ക്കുവോ.. നിന്നെശല്യഞ്ചെയ്കയോ ചെയ്താലാൽ ആ നിമിഷം മോളെന്നെ വിളിച്ചോണം… ബാക്കിയെന്താ ചെയ്യേണ്ടിയേന്ന് എനിയ്ക്കറിയാം..!!”””_ ഭീഷണിപോലെയുള്ള ആ ശബ്ദത്തിനൊപ്പം,
“”…ശെരി മീനൂ… ഞാനെന്നാ കൊറച്ചുകഴിഞ്ഞു വിളിയ്ക്കാം… അവടെത്തിരക്കുന്നുണ്ട്..!!”””_ എന്നുപറഞ്ഞു ഫോൺ കട്ടുചെയ്കയും ചെയ്തു…
മീനാക്ഷിയെയൊന്നു വിരട്ടാനായിചെന്ന ഞാനതോടടങ്ങി…
ഇനിയെന്തേലുങ്കാണിച്ചാൽ അവളുടനേ ചെറിയമ്മയെ വിളിച്ചുപറയും…
ചെറിയമ്മപറഞ്ഞതു കേൾക്കാതെ പിന്നുമലമ്പുണ്ടാക്കീന്നറിഞ്ഞാൽ, കുടുംബത്താകെയുള്ള ആശ്രയംകൂടി അവസാനിയ്ക്കും…
അതോർത്തപ്പോൾ വെറുതെചെന്നവളെ ചൊറിയുന്നതു ബുദ്ധിമോശമാണെന്നു മനസ്സുപറഞ്ഞു…
അല്ലായിരുന്നേലവൾടെ കഞ്ഞിക്കലമെല്ലാംകൂടി വാഴപ്പറമ്പിൽ കിടന്നേനെ…
ചൊറിച്ചിലടക്കാൻ സ്വയമാശ്വസിച്ചുകൊണ്ടു മനസ്സിൽപറഞ്ഞതിനൊപ്പം ഞാൻ തിരികെ ഹോളിലേയ്ക്കു നടന്നു…
പിന്നുള്ള കുറച്ചുസമയം ടിവിയും ഓൺചെയ്തു പഴയൊരു ക്രിക്കറ്റ്‌മാച്ചും വെച്ചിരിയ്ക്കയാണു ചെയ്തത്…
ഒരുച്ചവരെ ടിവികണ്ടു സമയംകളഞ്ഞ ഞാൻ വീണ്ടും അടുക്കളയിലേയ്ക്കു ചെന്നുനോക്കിയപ്പോൾ കക്ഷി ഒരുപാത്രത്തിലൊക്കെ കഞ്ഞിപകർന്നുവെച്ചു മറ്റൊരു കുഞ്ഞിപ്പാത്രത്തിൽ അച്ചാറുമെടുത്തു
കഴിഞ്ഞിരുന്നു…