എനിയ്ക്കു തിന്നാനായ്ട്ടവൾ അരിയിടില്ലെന്നറിയാമായിരുന്നെങ്കിലും, ഞാൻ കേൾക്കാൻവേണ്ടിയവൾ പറഞ്ഞ ഡയലോഗുകേട്ട എനിയ്ക്കു പൊളിഞ്ഞു…
കൂട്ടത്തിലെന്നെ കളിയാക്കാനായുള്ള അവൾടെ ഊമ്പിയ ചിരിയുംകൂടായപ്പോൾ ഒറ്റയടിയ്ക്കുറക്കാനുള്ള കലിപ്പാണുണ്ടായത്…
ആ ഉദ്ദേശത്തോടുകൂടി തന്നെ ഞാനവൾടെ നേർക്കാഞ്ഞതും അതു പ്രതീക്ഷിച്ചിരുന്നെന്നമട്ടിൽ സ്ലാബിനു പുറത്തായി വെച്ചിരുന്ന ഫോണവൾ കയ്യിലെടുക്കുവായ്രുന്നു…
കാര്യമെന്താണെന്നു പിടികിട്ടാതെ ഞാനവളെ സംശയഭാവത്തോടെ നോക്കുമ്പോൾ മീനാക്ഷി ഫോൺ ചെവിയോടു പിടിച്ചുകഴിഞ്ഞിരുന്നു,
“”…ഹലോ… ചെറീമ്മേ… എവിടെയാ..??”””_ കൊഞ്ചിക്കൊണ്ടു ചോദിച്ചതിനൊപ്പം ചുണ്ടുകൾ രണ്ടുമകത്തേയ്ക്കു മടക്കി എന്നെയൊന്നാക്കുക കൂടി ചെയ്തപ്പോൾ ഫുൾ ടെംപറിൽനിന്നയെന്റെ കാറ്റഴിഞ്ഞു…
“”…ആം.! ഞാനിവടെ കഞ്ഞിവെയ്ക്കാൻ തുടങ്ങുവാ..!!”””_ അടുപ്പത്തിരുന്ന കലത്തിലേയ്ക്കു നോക്കിക്കൊണ്ടവൾ ചെറിയമ്മ ചോദിച്ചതിനു മറുപടികൊടുത്തു…
വീണ്ടുമവിടുന്നെന്തോ പറയുന്നതു കേട്ട അവളുടെ മുഖത്തൊരിയ്ക്കൽകൂടി ചിരിവിടർന്നു, ഒപ്പമെന്നെയൊന്നു നോക്കുകകൂടി ചെയ്തിട്ടാണതിനവൾടെ മറുപടി…
“”…ഇല്ല ചെറീമ്മേ… രണ്ടു ഗ്ലാസ്സിട്ടാൽ തികഞ്ഞില്ലേലോന്നു കരുതി കുറച്ചൂടിട്ടു… ഇനി സിദ്ധൂനു കൊറച്ചൂടെ കഞ്ഞികുടിയ്ക്കാൻ തോന്നിയാലോ..??”””_ അതുപറയുമ്പോൾ ചിരി പുറത്തുവരാതിരിയ്ക്കാനവൾ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ടാർന്നു…
…നീ ചിരിയെടി പൂറീ… നിന്റെ കഞ്ഞിയില്ലേലെനിയ്ക്കു മൈരാണ്… എന്നമട്ടിൽ ഞാനവളെ നോക്കുമ്പോൾ, അവളെന്നെയും തുറിച്ചുനോക്കി…