ഒരുരാത്രി മുഴുവൻ ശാരീരികമായും മാനസ്സികമായും പീഡിപ്പിച്ചതിനു പ്രതികാരംചെയ്യാതെ വിട്ടത് ചെറിയമ്മ കേണുപറഞ്ഞതു കൊണ്ടാണത്രേ…
ഈ പെണ്ണുമ്പിള്ളയ്ക്ക് ഇതിന്റൊക്കെ വല്ലാവശ്യോമുണ്ടാർന്നോന്നാണ്…
മീനാക്ഷി തളർത്തിക്കിടത്തിയാൽ, അവളെക്കാട്ടിലും വലിയഡോക്ടറല്ലേ എന്റെ തന്ത… അപ്പോളങ്ങേർക്കെന്നെ നേരേയാക്കാമ്പറ്റത്തില്ലേ..??
ഞാനതേയിരുപ്പിൽ കൂലംകക്ഷമായിത്തന്നെ ആലോചിച്ചു…
ശരീരത്തിനോ അനക്കമില്ല… അപ്പോൾ തലച്ചോറുകൂടി അനങ്ങാതിരിയ്ക്കുന്നതു ശെരിയാണോ…??
അങ്ങനെയെല്ലാ സ്റ്റാഫുകൾക്കും ഒന്നിച്ചവധികൊടുക്കാൻ എനിയ്ക്കു മനസ്സില്ലായിരുന്നു…
“”…അയ്യോ… ഞാനിപ്പഴാ ഓർത്തേ… അരിയിടാമ്മറന്നു..!!”””_ ചിന്തിച്ച് അടിവേരു
വലിഞ്ഞിരുന്ന എന്റെ
മുഖത്തേയ്ക്കൊന്നു പാളിനോക്കിക്കൊണ്ടവൾ സോഫയിൽനിന്നുമെഴുന്നേറ്റ് കൈയിലെ റിമോട്ടു ടീപ്പോയ്ക്കു പുറത്തുവെയ്ക്കുന്നതു കണ്ടപ്പോഴേ,
അതവളെന്നെ കേൾപ്പിയ്ക്കാൻവേണ്ടി പറഞ്ഞതാണെന്നു മനസ്സിലായി…
…എന്നെ തളത്തിക്കിടത്താൻ നോക്കീട്ടവള് കഞ്ഞിയൊണ്ടാക്കാമ്പോവുന്നു, പുണ്ടച്ചി.!
അടുക്കളയിലേയ്ക്കു പോകുന്നതിനുപകരം മുകളിലേയ്ക്കുകയറിപ്പോയ മീനാക്ഷിയെനോക്കി ഞാൻ പിറുപിറുത്തു…
…ഇവള് അടുപ്പിലരിയിടാനെന്തിനാ ബെഡ്റൂമിലേയ്ക്കു പോയത്..?? അരിക്കലമിനി കട്ടിലിനടിയിലാണം കൊണ്ടോയ് വെച്ചോ..?? _ സംശയത്തോടെ നോക്കിയിരുന്ന എന്റെ മുന്നിലേയ്ക്കവൾ, തിരികെ സ്റ്റെപ്പുകൾ ചാടിയിറങ്ങിവന്നപ്പോൾ എന്റെയാ
സംശയത്തിനുത്തരമെന്നോണം ഒരു ഗ്ലാസ്സുമുണ്ടായിരുന്നാ കൈയിൽ…