എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

എന്റെ ഡോക്ടറൂട്ടി 18
Ente Docterootty Part 18 | Author : Arjun Dev | Previous Parts

 

“”…ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!”””_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

“”…ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ… ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്… പക്ഷേ… അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!”””_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം…

…സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു…

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്…

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്…

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം…

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ…

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി…

Leave a Reply

Your email address will not be published. Required fields are marked *