ഞാൻ അറിഞ്ഞും അറിയാതെയും രാത്രിയിലും പകലും പലതവണ ഇക്ക വന്നിട്ടുണ്ട് എന്നിട്ട് ഇതുവരെ എനിക്ക് ചീത്തപ്പേര് വന്നിട്ടില്ലല്ലോ ? അത് വരാതെ നോക്കാൻ എന്നെക്കാളും നന്നായിട്ട് ഇക്കാക്ക് അറിയാം ,ഇനി വരുകയാണെങ്കിൽ ഇനി വരട്ടെ . ഇക്ക അവിടേക്ക് വരണം ഞാൻ കാത്തിരിക്കും ഇക്ക വന്നിട്ടേ ഞാനും ഭക്ഷണംപോലും കഴിക്കൂ അതും ഇക്കയുടെ ഒപ്പമിരുന്ന് …. ഇക്കയുടെ മറുപടിക്ക് കാതോർക്കാതെ ഞാൻ അവിടെനിന്നും തിരിച്ചുപോന്നു
എന്നാലും സുകുവേട്ടൻ എന്നിൽനിന്നും ബക്കറിക്ക വന്നത് ഒളിച്ചത് എന്തിനാണ് ? അല്ലെങ്കിൽ ഞാനുണ്ടായിട്ടും എന്നെ വിളിക്കാതിരുന്നത് എന്തിനാണ് ?
മക്കൾക്കെല്ലാം ഭക്ഷണംകൊടുത്തു ഞാൻ ആരും കാണാതെ എൻ്റെ മുകളിലെ റൂമിൽ എനിക്കും ഇക്കാക്കുമുള്ള ഭക്ഷണം കൊണ്ടുവച്ചു , കുട്ടികൾ …കുഞ്ഞുണ്ണിയെ കാണണം എന്നുപറഞ്ഞു ഒരാൾ സവിതയുടെ അടുത്തും മോൻ എൻ്റെ ഒപ്പവും ആയിരുന്നു ഉറങ്ങിയിരുന്നത് പക്ഷെ ഇന്ന് അവനുംകൂടി സരിതയുടെകൂടെയാണ് കിടന്നത് അത് അല്ലെങ്കിലും ചില സമയങ്ങളിൽ അവർ രണ്ടും നല്ല കൂട്ടാണ്
. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്നപോലെ എൻ്റെ ഇപ്പോളത്തെ അവസ്ഥക്ക് അതുതന്നെയാണ് നല്ലത്
വളരെ വൈകിയാലും ഇക്ക വരും എന്നെനിക്കുറപ്പായിരുന്നു അതുപോലെതന്നെ ഇക്ക വന്നു … കുറച്ചു ദിവസത്തിനുശേഷമാണ് ഞാൻ ഇത്രയും ഭക്ഷണം കഴിക്കുന്നെന്ന് പറഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു .ഇക്കയുടെ കണ്ണുനിറഞ്ഞപ്പോൾ ഞാൻ ആ കണ്ണീരൊപ്പി ,ഇനി ഈ കണ്ണീരൊപ്പാൻ എന്നെകൊണ്ടാവുംപോലെ ഞാൻ ഉണ്ടാകാം ഒപ്പം വിഷമം പങ്കിടാനും ഞാനും ഉണ്ടാകും പോയ നഷ്ടത്തിന് പകരമാകില്ലെന്ന് എനിക്കറിയാം … എങ്കിലും ഈ നെഞ്ച് എനിക്കുംകൂടി അല്ലെങ്കിൽ എനിക്ക് മാത്രമാണ് ഇനി അവകാശപ്പെട്ടത് അതിന് ഇക്കയുടെ സമ്മതംപോലും ഞാൻ ആവശ്യപ്പെടുന്നില്ല .