വീണയും ബക്കറും 3 [Lechu]

Posted by

അതെല്ലാം കഴിഞ്ഞു ഒന്നരമാസത്തിനുശേഷമാണ് ഞാൻ ബക്കറിക്കയെ കാണാൻ പോകുന്നത്……………………………..

ആ വീടിരുന്ന ഭാഗത്തു ഇപ്പോൾ ചെറിയ ഷെഡാണുള്ളത് , ഞാൻ വാതിലിൽ തട്ടിയപ്പോൾ വാതിൽ അടക്കാത്തതിനാൽ തുറന്നു ,അപ്പോൾ ആ സമയത്തു അതാ ഇരിക്കുന്നു ഒരു പഴയ കസേരയിൽ ഇക്കാ ….

ഞാൻ ഉറക്കെവിളിച്ചു

ആ മോളോ

എന്തെ ഇവിടെ ?

ഇക്കയെ കാണാൻ വന്നതാ …

ഇത്രയും ദിവസം കഴിഞ്ഞിട്ടോ

വരാൻ പറ്റിയില്ല ,, സുകുവേട്ടനും സുധിയും വന്നിരുന്നു

ഞാൻ വീട്ടിൽ വന്നപ്പോൾ സുകുവിനെക്കണ്ടു ,

എന്നിട്ടെന്താ എന്നെ കാണാതെ പോയെ

ഞാൻ ചോദിച്ചപ്പോൾ വീട്ടിലില്ലെന്ന് പറഞ്ഞു

അതെന്താ അങ്ങിനെ പറഞ്ഞേ …? ഇത്ര ദിവസമായിട്ട് ഇവിടെക്കല്ലാതെ വേറെ എവിടേക്കുപോലും ഞാൻ പോയിട്ടില്ലല്ലോ

എന്തോ സുകുവിന് ഞാൻ വന്നത് തീരെ ഇഷ്ടമായില്ലെന്നപോലെയായിരുന്നു മുഖഭാവം അതിനാൽ അതികംനേരം ഞാൻ അവിടെനിന്നില്ല

എന്തേലും കഴിച്ചോ ?

എന്തിനു വേണ്ടി കഴിക്കണം … ആർക്കുവേണ്ടി കഴിക്കണം .. ജീവിക്കാൻ പോലും തോന്നുന്നില്ല

അങ്ങിനെയാണോ ഇക്ക … ഞാൻ ഇക്കയുടെ ആരും അല്ലെ

ആരെല്ലാമാണെന് കരുതിയിരുന്നു പക്ഷെ ഒറ്റപെട്ടപ്പോൾ ഞാൻ ആദ്യം കാണാൻ ആഗ്രഹിച്ചുപോയത് ഈ മുഖമൊന്ന് കാണാനാണ്

ആ മുഖം കണ്ടിട്ടുപോലും ജീവിക്കാൻ തോന്നുന്നില്ലേ ?

തോന്നിയാലും ഈ വന്ന സ്പീഡിനെക്കാൾ വേഗത്തിൽ നീ പോകില്ലേ

പോകും , അല്ലെങ്കിലും ഞാൻ വരുന്നതിനേക്കാൾ വേഗത്തിൽ എൻ്റെ അടുത്തുവന്നിരുന്നത് ഇക്കയല്ലേ ,പിന്നെ എൻ്റെ അടുത്തുവരുവാൻ എന്തിനാണ് ഈ മടി

വന്നാൽ ചീത്തപ്പേര് മോൾക്കുതന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *