“” മിണ്ടിപോവരുത് നീ…! പെണ്ണിനെ തല്ലി ആണത്തം കാണിക്കാൻ നിക്കണൊരു പെഴച്ച ജന്മം…! “” ദേഷ്യംകൊണ്ട് വിറച്ച അമ്മ എനിക്ക് നേരെ ചീറി…! അമ്മേടെ വാക്കുകൾക്ക് എന്നെ കീറി വലിക്കാനുള്ള മൂർച്ചയുണ്ടായിരുന്നു…! എന്റെ അവസ്ഥകണ്ട് അജയ്യും ശരത്തേട്ടനും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിക്കുന്നുണ്ട്…! അതെ സമയം അറിയാതെ എന്റെ ശ്രെദ്ധ ആരതിയിലേക്ക് പോയി…! അത് മനസ്സിലാക്കിയ അവള്ടെ ചുണ്ടിൽ തേങ്ങലിനിടക്ക് ഒരു പുച്ഛച്ചിരി മിന്നായം പോലെ മിന്നിമാഞ്ഞു…!
“” നിക്കുന്നത് കണ്ടില്ലേ ഒരു നാണോമില്ലാണ്ട്…! ഏത് നേരത്താണാവോ ഭഗവാനെ ഈ നാശംപിടിച്ചവനെകൊണ്ട് ഈ കൊച്ചിനെ കെട്ടിക്കാൻ തോന്നിയെ…! “” നെഞ്ചിൽ കൈവച്ച് മുകളിലേക്ക് നോക്കി അമ്മയത് പറഞ്ഞുനിർത്തിയ ആ നിമിഷം എന്റെ റിലേ തെറ്റി…!
“” ഞാൻ പറഞ്ഞോ തള്ളേ നിങ്ങളോടെന്നെ കെട്ടിക്കാൻ…? ഏഹ്…? “” നിയന്ത്രണം നഷ്ടപെട്ടപോലെ ഞാൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചു…! ആരും പ്രതീക്ഷിക്കാതെയുള്ള എന്റെ പ്രതീകരണം ഹാളിലെമ്പാടും നിശബ്ദത നിറച്ചു…! ശേഷം,
“” നിങ്ങളോടൊക്കെ ഞാൻ കെഞ്ചി പറഞ്ഞതല്ലേ എനിക്കിവളെ കെട്ടാൻ താല്പര്യല്ല്യാന്ന്…! ഞാൻ നിങ്ങടെ കാല് പിടിച്ചതല്ലേ…! എന്നിട്ടും നിങ്ങള് കേട്ടോ…? “” ഞാൻ പറയുന്നതെല്ലാം കേട്ട് അമ്മ തരിച്ച് നിന്നു…! മുഖത്തെ ചോരയെല്ലാം വറ്റി ഒരേ നിൽപ്പ് നിന്ന അവരെ ഞാൻ ഒരു ദയയുമില്ലാതെ നോക്കി…! അപ്പോഴത്തെ എന്റെ മനസ്സികാവസ്ഥയിൽ കൂടെയുണ്ടായിരുന്നവരടെയൊന്നും പ്രേത്യേകിച്ച് ആരതിയുടെയൊന്നും ഭാവമെന്താണെന്നെനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, ഞാൻ അതിന് ശ്രേമിച്ചില്ലെന്നതാണ് സത്യം…! ദേഷ്യത്തിന്റെ ആളവൊരു തരിപൊലും കുറയാതെവന്നതോടെ ഞാനവർക്ക് നേരെ വിരലുചൂണ്ടി,