എന്നെ നോക്കിയൊരാക്കിയ ചിരി കൂടായപ്പോളൊരു കാര്യമുറപ്പായി, മോൻ ചത്താലും വേണ്ടില്ല… മരുമോൾടെ കണ്ണീരു കണ്ടാൽ മതീന്നു പറഞ്ഞു കേട്ടിട്ടുള്ളതു സത്യമാണെന്ന്…
അല്ലേലങ്ങനൊരവസ്ഥയിൽ എനിയ്ക്കു തല്ലുകിട്ടുമ്പോളവൾ ചിരിയ്ക്കോ…??!!
“”…അതിനു ഞാമ്മനപ്പൂർവ്വം ചെയ്തതല്ലല്ലോ…”””_ ചെറിയമ്മേടെ തല്ലും ഡയലോഗും അതിനെന്നെ കളിയാക്കിയുള്ള മീനാക്ഷിയുടെ ചിരികൂടിയായപ്പോൾ മൊത്തത്തിൽ പൊളിഞ്ഞ ഞാൻ അടികിട്ടിയ കവിളും പൊത്തിപ്പിടിച്ചുകൊണ്ടു ചെറിയമ്മേടെ നേരേ ചാടി…
“”…ഇവളെന്നെക്കൊണ്ട് ചെയ്യിച്ചതല്ലേ…?? ഞാനെന്റെ പരമാവധി ഈ ശവത്തിന്റെ മുന്നിലു വരാതൊഴിഞ്ഞു നടന്നതാ… എന്നിട്ടിങ്ങോട്ടു വന്നു ചോദിച്ചു വാങ്ങുമ്പോളെന്തോ ചെയ്യേണ്ടേ…?? നാട്ടുകാർടേം വീട്ടുകാർടേം മുന്നിലും കോളേജിലുമൊക്കെ നാറീതു പോട്ടേന്നു വെയ്ക്കാം… എന്നാലിവളു കാരണം ശ്രീയെന്നോടു മിണ്ടീട്ടെത്ര ദിവസായെന്ന് ചെറിയമ്മയ്റിയോ..?? ഞാന്നേരത്തേ പറഞ്ഞില്ലേ, മഹേഷിന്റനിയത്തീടെ കല്യാണത്തിനുപോലുമെന്നെ വിളിച്ചില്ലെന്ന്… അതിനാരാ കാരണം…?? ഇവള്… ഇവളൊറ്റൊരുത്തി… എന്നിട്ടെന്താ ഈ പന്നീടെമോളിന്നലെ പറഞ്ഞേന്നറിയോ, ഞാനാ പെണ്ണിന്റെ ഷഡ്ഢീം ബ്രായും കട്ടോണ്ടു പോയാലോന്നു കരുതിയാണെന്നെ കല്യാണം വിളിയ്ക്കാത്തേന്ന്… ഇതൊക്കെ കേട്ടിട്ടു വെറുതെ വായുംപൊളിഞ്ഞു നിയ്ക്കാനെന്റെ അണ്ണാക്കിൽ പിരിവെട്ടീട്ടൊന്നുവില്ല… ഇത്രയൊക്കെ കാട്ടിക്കൂട്ടിയ ഈ മറ്റവളെയിനീം സയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!”””_ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തീതും ഞാൻ നിന്നു കിതയ്ക്കാൻ തുടങ്ങി…