“അത് വിട്.. ഐഷുമ്മ… അവൻ ഇനി മോളെ ശല്യപെടുത്തില്ല അതിന് ഞാൻ ഗ്യാരണ്ടി. പിന്നെ മോളെ പറ്റിച്ചതിന് ഉള്ളതും കൊടുത്തിട്ടുണ്ട്.. അത് പോരേ..”
അത് കേട്ടപ്പോൾ അവളുടെ മുഖത്തൊരാശ്വാസം കണ്ടു. ആൾ കവിളൊക്കെ തുടച്ചു ഒന്ന് നേരെയിരുന്നു.
ഞാൻ വണ്ടിയെടുത്തു നേരെ ഒരു റെസ്റ്റോറന്റ്ലേക്ക് വിട്ടു. അവിടുന്ന് ഫുഡ് അടിച്ചു ഒന്ന് രണ്ടു സ്ഥലത്തൊക്കെ കറങ്ങി വന്നപ്പോൾ ഐഷു നോർമൽ ആയി…
വൈകുന്നേരം കോളേജ് ബസ് വരുന്ന സമയം നോക്കി ഞാൻ അവളെ അക്കച്ചിയുടെ വീടിനടുത്തു ഡ്രോപ്പ് ചെയ്തു.
“ആ എന്റെ കോളേജ് ബസ്ന്റെ സമയം കറക്റ്റ് അറിയാമല്ലോ?” ഐഷു ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി..
“അത് ഞങ്ങൾ ആമ്പിള്ളേരല്ലേ ഐഷുമ്മ അപ്പോൾ അതൊക്കെ അറിയും…” ഞാൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി.
“അത് ടൗണിൽ വരുന്ന സമയം അറിയുന്നത് ഓക്കേ ഇവിടെ ഈ വീട്ടിൽ വരുന്ന സമയമെങ്ങനെ കൃത്യമായി അറിയാം?” കുസൃതി കുറയ്ക്കാതെ അവൾ എന്നേ നോക്കി..
“അത് ഞാൻ ഇവിടെ എത്ര തവണ വന്നിട്ടുണ്ട്.. അപ്പൊ….” ഞാൻ പെട്ടെന്ന് നിർത്തി. ഞാൻ വന്നപ്പോൾ ഒന്നും ഐഷു ഇല്ലല്ലോ….ഓഹ് പെട്ടു.. അവളുടെ ഉമ്മയെ കാണാൻ ആണ് വന്നതെന്ന് പറയാൻ പറ്റില്ലല്ലോ…
“ആഹ്ഹ്ഹ്… എപ്പോ..?”
“ഒന്നുമില്ല.. ഐഷുമ ചെല്ല്.. ” ഞാൻ കൈ നീട്ടി ഡോർ തുറന്നു കൊണ്ടു പറഞ്ഞു..
ഐഷു ഡോർ തുറന്നിറങ്ങി പിന്നെ മുന്നിലൂടെ ചുറ്റി ഡ്രൈവർ സൈഡിൽ എത്തി…
“എന്നാലും അവനെ എന്തൊരു ഇടിയ ഇടിച്ചതു? ” അവളുടെ കണ്ണിൽ കുസൃതിയാണോ അതോ കൗതുകമോ?