“ശേ.. അവനെ വിടുന്നതിനു മുൻപ് അറിഞ്ഞിരുന്നെങ്കിൽ ആ മൈരനെ കൊണ്ട് പറയിപ്പിക്കാമായിരുന്നു.”
“പൊക്കണോ.. വേണേൽ അവനെ പൊക്കാം.. ഇച്ചിരി മെനക്കെടേണ്ടി വരും.”
“വേണ്ടളിയ.. കൊച്ചിനെ ഊരിയെടുത്തല്ലോ.. അവളുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് അറിയാവുന്നത് കൊണ്ട് അവൻ എന്തായാലും ഇനി ഒന്നും ചെയ്യാൻ പോണില്ല. പിന്നെ നമ്മൾ വെറുതെ വള്ളി പിടിക്കാൻ പോകണോ?”
“വേണ്ടെങ്കിൽ വേണ്ട.. അപ്പൊ പോട്ടെ മച്ചൂ..”
“ഓക്കെ.. അളിയാ കാണാം…”
————————————————————-
“അച്ചു നീ ഒരു ഓട്ടോ പിടിച്ചു ഷോപ്പിലേക്ക് വിട്ടോ? ” ഞാൻ അച്ചുവിനോട് പറഞ്ഞു.
“ഓക്കേ.. വൈകുന്നേരം കാണാം..” അവൻ കൈ വീശി കാണിച്ചു കൊണ്ടു നടന്നു പോയി.
ഇനി എങ്ങോട്ട് പോകണം? ഈ കോലത്തിൽ ഇവളെ വീട്ടിൽ കൊണ്ട് വിടാൻ പറ്റില്ല. പിന്നെ കോളേജ് വിടുന്ന സമയവും ആയിട്ടില്ല.
“ഐഷുമ്മ ”
അനക്കമൊന്നുമില്ല.
“ഐഷു…” ഞാൻ ചുമലിൽ കൈ വച്ചു.
“മുഹ്മ് “.. വളരെ നേർത്തൊരു മൂളൽ മാത്രം..
“എന്തായിത് ഒന്നു കരയാണ്ടിരിക്ക് മോളെ…” ഞാൻ ശബ്ദം മൃദുവാക്കി. ചുമലിൽ ഇരുന്ന കൈയിലേക്ക് മുഖമമർത്തി അവൾ വീണ്ടും കരഞ്ഞു…
“ഷേയ്യ് ഒന്ന് നിർത്തയിഷുമ്മ …. ഇതൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും പറ്റുന്നതല്ലേ.. മോള് കരയണ്ട, ഇതൊന്നും ആരുമറിയാൻ പോകുന്നില്ല.. ഞാനല്ലേ പറയണത്.. ഒന്ന് ചിൽ ആയെ..”
“ഞാൻ അവനെ വിശ്വസിച്ചു പോയി, ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് കരുതിയില്ല ചേട്ടാ..” ഐഷു തേങ്ങി. ഐഷു വല്ലാതെ സീരിയസ് ആയി എന് അവളുടെ ഇക്ക വിളി മാറി ചേട്ടാ ആയപ്പോൾ എനിക്ക് മനസ്സിലായി.