ഐഷുവിനെയും കൊണ്ട് ഞാനും, അച്ചുവും വണ്ടിയിൽ വെയിറ്റ് ചെയ്തിരുന്നു. ആഷിക് സീനയോട് സംസാരിക്കുകയായിരുന്നു.
10 മിനിറ്റിനു ശേഷം അവൻ ഇറങ്ങി വന്നു. അച്ചുവിന്റെ ഒപ്പം പിന്നിൽ കയറി. ഞാൻ വണ്ടിയെടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുമായി, അപമാന ഭാര്ത്താൽ തല താഴ്ത്തി ഐഷു മൌനത്തിൽ ആഴ്ന്നിരുന്നു. ഇടക്കിടക്ക് അവളുടെ കണ്ണീർ കവിളിൽ പടരുന്നത് തുടക്കാനായി കൈകൾ ഉയർത്തുന്നതൊഴിച്ചാൽ മറ്റൊരു ചലനവുമില്ലായിരുന്നു.
ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ മേനകയെത്തി. ആഷിക്കും, അച്ചുവും അവിടെയിറങ്ങി.
“അളിയാ വണ്ടി ഞാൻ പിന്നെ എത്തിക്കാം ” ഞാൻ ആഷിക്കിനോട് പറഞ്ഞു.
“ഓഹ്… മതി.. മച്ചാ ഞാൻ പോട്ടെ..” എന്നെ ഒരു കൈകൊണ്ട്ഒന്ന് കെട്ടിപിടിച്ചു അവൻ നടന്നു.
പിന്നെ തിരിഞ്ഞു നിന്നു. “മച്ചാ ഒരു മിനിറ്റ്…”
ഞാൻ ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു..
“എന്താടാ?”…
“ഡാ സീനയോട് സംസാരിച്ചപ്പോൾ അറിഞ്ഞത് വച്ചു നോക്കിയാൽ സാധാരണ പോലെ ഈ കൊച്ചിന്റെ പടം പിടിച്ചു കഴപ്പ് തീർക്കൽ അല്ലായിരുന്നു അനസിന്റെ ഉദ്ദേശം. ”
“പിന്നെ?” ഞാൻ സംശയത്തോടെ അവനെ നോക്കി..
“മറ്റെന്തോ ആയിരുന്നു. അതവൻ അവളോട് പറഞ്ഞിട്ടില്ല. പിന്നെ അവള് പറഞ്ഞ വിവരം വച്ചു അവൻ ഒരു രണ്ടു മാസം മുൻപ് വേറൊരു പെണ്ണിന്റെ വീഡിയോ ഇങ്ങനെ എടുത്തു വച്ചിട്ടുണ്ട്. അവള് പക്ഷേ കോളേജ് ഗേൾ അല്ല. ദാ ഇവളെ അറിയുന്ന ആരോ ആണ്.”
“അല്ല, അതും ഇതുമായി..”
“അതും ഇതുമായി എന്തോ ബന്ധമുണ്ടെന്നാണ് അവൻ പറഞ്ഞതെന്നാണ് അവൾ പറഞ്ഞത്.
ദാ ഇവളെ അറിയുന്ന ആരോ ആണ്.”