“എന്താടാ ചെറയുന്നത്?” ഞാനവനെ നോക്കി കലിപ്പിച്ചു.
പിന്നെ കൈ ചുരുട്ടി കീഴ്ത്താടിയും കവിളും കൂട്ടി ഒന്ന് പൊട്ടിച്ചു. അവന്റെ കട വായ് പൊട്ടി ചോരയോഴുകി. കണ്ണുകൾ ഒന്ന് മറിഞ്ഞു. ആടിയുലഞ്ഞു അവനൊന്നു വീണു. പിന്നെ നിരങ്ങിയുയർന്നു ചാരി ഇരുന്നു കൊണ്ട് എന്നെ നോക്കി.
“ഒന്നൂടെ താങ്ങുമോ തായോളി നീ?” ഞാൻ വീണ്ടും കൈ ചുരുട്ടി.
അവൻ നോട്ടം മാറ്റിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഞാൻ മൊബൈൽ ഓണാക്കി ആ കോലത്തിൽ ഉള്ള അവന്റെ വീഡിയോ എടുത്തു പിന്നെ അത് അവനെ കാണിച്ചു.
അവന്റെ മുഖത്തെ ചോരയോട്ടം കൂടി, കൈകൾ ചുരുട്ടി. അത് കണ്ടു ഞാൻ ചിരിച്ചു,
“മോനെ പാമ്പേ ഈ വിഡിയോയിൽ ചുമ്മാ ഞാൻ ദാ അവളുടെ പേരെഴുതിയാൽ മതി അവളുടെ മാമ(ഇക്ക ) നിന്നെ വെട്ടി കായലിൽ താഴ്ത്തും, അപ്പൊ ഈ റോളൊക്കെ വിട്ട് മോൻ ചെല്ല്..”
ഇക്കയുടെ പേര് കേട്ടപ്പോൾ അവനൊന്നു ഞെട്ടി. അവൻ ദയനീയമായി നോക്കി, അപ്പോഴാണ് സീനയേയും വലിച്ചോണ്ട് ആഷിക് കേറി അങ്ങോട്ട് വന്നത്. ആഷികിനെ കൂടി കണ്ടപ്പോൾ അനസ് അങ്ങ് ചൂളി. അനസ് ചോരയോലിപ്പിച്ചു ഇരിക്കുന്ന കണ്ടപ്പോൾ സീന വിറച്ചു പോയി.
“എടാ പാമ്പേ നിനക്കീ കൊച്ചു പിളേരെ പടം പിടിച്ചു പേടിപ്പിക്കുന്നത് നിർത്താറായില്ലേ ” ആഷിക് അനസിനെ നോക്കി. അവൻ തല കുനിച്ചു.
ഞാൻ ക്യാമറയുടെ സ്ക്രീൻ തിരിച്ചു വീഡിയോ ഓണാക്കി ഐഷുനെ കാണിച്ചു.
ഐഷുവിന്റെ മുഖം വിളറി വെളുത്തുപോയി. അവൾ വിഷമത്തോടെയും, ദേഷ്യത്തോടെയും അനസിന്റെ മുഖത്തേക്ക് നോക്കി. അവനവളുടെ നോട്ടം താങ്ങാനാവാതെ മുഖം കുനിച്ചു.