“അത് സീനയുടെ വണ്ടിയാണ് ” ആഷിക് ബ്രെസ്സയുടെ നേർക്ക് വിരൽ ചൂണ്ടി പറഞ്ഞു.
“അവൾ വണ്ടി പുറത്ത് ഇട്ടിട്ടു വെയിറ്റ് ചെയ്യണമെങ്കിൽ ഇതൊരു ട്രാപ് ആണ് മോനെ.. ആ കൊചിന്റെ ക്ലിപ്പ് ഓൺലൈനിൽ പരക്കും…” അവൻ പറഞ്ഞു.
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി, അച്ചു ബ്രെസ്സയുടെ അടുത്ത് പോയി നോക്കി, അതിൽ ആരുമില്ല.
ആഷിക് ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി, ചുറ്റും മരങ്ങൾ വച്ചു പിടിപ്പിച്ചു ഭംഗിയാക്കിയ മുറ്റം, ഗേറ്റ് മുതൽ പോർച് വരെയും ഇന്റർലോക് പാകിയിരിക്കുന്നു.
ആഷിക് ഡോറിൽ പിടിച്ചു തിരിച്ചു, അത് ഉള്ളിൽ നിന്നും ലോക്ക് ആയിരുന്നു. അവൻ വാതിലിൽ മുട്ടി, പിന്നെ ശക്തിയായി ഇടിച്ചു. ഉള്ളിൽ നിന്നും അനക്കമൊന്നും കണ്ടില്ല..
കാളിംഗ് ബെല്ലിൽ വിരലമർത്താൻ പോയ എന്നേ ആഷിക് തടഞ്ഞു. പിന്നെ ശബ്ദമുണ്ടാക്കാതെ പിന്നാലെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ വീടിന്റെ പിന്നിലേക്ക് നടന്നു.
വീടിന്റെ പിന്നിലെ വർക്ക് ഏരിയ വഴി അവൻ വീടിന്റെ ടെറസ്സിലേക്ക് കയറി, അവനെ പിന്തുടർന്ന ഞാനും, അച്ചുവും അത് പോലെ ചെയ്തു. അവന്റെ ഊഹം കറക്റ്റ് ആയിരുന്നു ടെറസിൽ നിന്നുള്ള ഡോർ ലോക്ക് ചെയ്തിരുന്നില്ല.
ആ ഡോർ വഴി ഞങ്ങൾ ഉള്ളിലേക്ക് ഇറങ്ങി. രണ്ടാം നിലയിലെ പത്വയിലേക് ആണ് ഞങ്ങളെത്തിയത്. ആഷിക് ചിര പരിചിതനെ പോലെ മുന്നിൽ നടന്നു, ഞങ്ങൾ അവനെ അനുഗമിച്ചു.
ആ വഴി അവസാനിക്കുന്നിടത്തു രണ്ടു റൂമുകൾ ഒരു ഭിത്തിക്ക് അപ്പുറവും, ഇപ്പുറവുമായി ഉണ്ടായിരുന്നു.
ആഷിക് ഒരു റൂമിന്റെ വാതിലിൽ ചെവി ചേർത്തു പിന്നെ എന്നേ നോക്കി തല കുലുക്കി.