ആഷിക് അവളുടെ ഒരു കസ്റ്റമർ ആണ്. അവന്റെ ടൗണിലെ ഗാങ് സെറ്റപ്പ് അവൾ നന്നായി ഉപയോഗിച്ചാണ് കൊച്ചിയിൽ ക്ലച്ചു പിടിച്ചത്.
ആ അവളുടെ തൊടുപുഴക്ക് അപ്പുറത്തുള്ള ഏതോ വീട്ടിലെ സെറ്റപ്പ്പിലേക്ക് ആണ് അനസ് ഐഷുവിനെ കൊണ്ടു പോയിരിക്കുന്നത്. ഉറപ്പായും അവൾ പെടും. സീനയുടെ സ്വഭാവം വച്ച് അവൾ ഐഷുവിനെ കുടുക്കും, അനസിന്റെ ആവശ്യം കഴിഞ്ഞാൽ അവൾ ആ കൊച്ചിനെ ഭീഷണിപ്പെടുത്തി ആ കൂട്ടത്തിൽ പെടുത്തിക്കളയും.
ഐഷു അങ്ങനെ ഒരു ഗാങ്കിൽ പെട്ടു പോയാൽ, പിന്നെ കുടുബം അടക്കം ആത്മഹത്യ ചെയ്യേണ്ടി വരും.ആ കുടുംബം പോയാൽ എനിക്കൊരു മൈരുമില്ല, പക്ഷേ സമയ്യയോടുള്ള ബന്ധം വെച്ച് അവളുടെ കൊച്ചിനെ ഞാൻ സഹായിക്കണ്ടേ..
അനസ് ഒന്നും ആഷിക്കിന് ഒരു വിഷയമല്ല. ആഷിക്കിനെ കണ്ടാൽ ഒരുമാതിരി പെട്ടവന്മാരൊക്കെ ഒതുങ്ങും അതാണ് ഞാൻ അവനെയും, അച്ചുവിനെയും കൂടെ കൂട്ടിയത്. തല്ലി ജയിക്കാൻ എനിക്ക് അനസൊരു ഇരയല്ല പക്ഷേ അവരുടെ ടീമിന്നോടൊന്നും മുട്ടാൻ ഉള്ള വലിപ്പം എനിക്കില്ല.
————————————————————-
തൊടുപുഴ -കൂത്താട്ടുകുളം ഹൈവേ കേറി കുറച്ചു ഉള്ളിലേക്ക് മാറി ജീപ്പ് വലത്തോട്ട് തിരിഞ്ഞു. കുറച്ചു പൈനാപ്പിൾ കൃഷിതോട്ടങ്ങളുടെ ഇടയിലൂടെ ഓടിയ ജീപ്പ്, വീണ്ടും ഒന്ന് വെട്ടി തിരിഞ്ഞു ഒരു ഇരുനില വീടിന്റെ കുറച്ചു മുൻപിലായി നിന്നു.
വീടിന്റെ മുറ്റത്തു ഒരു സ്വിഫ്റ്റ് കാർ കിടപ്പുണ്ടായിരുന്നു. അനസിന്റെ കടയിൽ വച്ചു ഐഷുവിനെ കണ്ട ദിവസം, കൂട്ടുകാരിയുടെ ആണെന്ന് പറഞ്ഞു അവൾ കേറി പോയ അതേ കാർ. ഞങ്ങൾ വഴിയരികിൽ വണ്ടി പാർക്ക് ചെയ്തു. അതേ റോഡിൽ കുറച്ചു മാറി ഒരു റെഡ് ബ്രെസ്സ കിടപ്പുണ്ടായിരുന്നു.