എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Posted by

“”…മ്മ്മ്.! എന്താ ഒന്നുംമിണ്ടാണ്ടു കെടക്കണേ…?? ഞാമ്പൂട്ടിവെച്ച പെട്ടിയ്ക്കകത്തായ്പ്പോയോ ന്റെ ചേട്ടായ്ന്റെ നാവ്…??”””_ ചിരികടിച്ചമർത്തിക്കൊണ്ടുള്ള അവൾടെ ചോദ്യത്തിന് വലതുകൈയിലെ നടുവിരലുയർത്തിക്കാട്ടിക്കൊണ്ടു ഞാനെഴുന്നേറ്റു…

“”…ഹൊ..! എന്നാലുമെന്തൊക്കേർന്നു ഡയലോഗ്… എനിയ്ക്കു ജീവനുണ്ടേ പഠിയ്ക്കാമ്മിടൂല… എന്റെ മുന്നെയിരുന്നു പഠിച്ചുപോവരുത്… എന്നിട്ടിപ്പെന്തോപറ്റി…??”””_ കളിയാക്കിക്കൊണ്ടുള്ളവൾടെയാ ചോദ്യവും മാന്യമായി ഞാൻ നിരസിച്ചപ്പോൾ സാധനമെന്റെ പിന്നാലെവന്നു…

“”…എന്താന്നും മിണ്ടാത്തേ…??വല്ലോക്കെ പറേന്നേ… ഇല്ലേ വായേലെട്ടുകാലി വലകെട്ടും…!!”””_ തലേന്നുവരെ ഞാന്തളിച്ചു നിന്നപ്പോൾ മൊണ്ടിയടിച്ചു നടന്നവളാ… ഞാനൊന്നടങ്ങീന്നു കണ്ടപ്പോൾ തലേക്കേറാൻ നോക്കുന്നേ…

എന്നാലവളെയൊന്നു രൂക്ഷമായ്നോക്കി എന്റെല്ലാവിധ തളർച്ചയും പ്രകടമാക്കിക്കൊണ്ട് ബാത്ത്റൂമിലേയ്ക്കു കേറുമ്പോൾ,

“”…ഞാനല്ലേലുമെന്തിനാ ഇവനോടൊക്കെ സംസാരിയ്ക്കാമ്പോണേ..??”””_ എന്നുമ്പറഞ്ഞവൾ പൂട്ടിക്കെട്ടിവെച്ചിരുന്ന പെട്ടിയ്ക്കടുത്തേയ്ക്കു നടന്നു…

അതുംകാര്യമാക്കാതെ കുളിയ്ക്കാനായി ബക്കറ്റിലേയ്ക്കു വെള്ളംപിടിയ്ക്കുമ്പോൾ,

“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല…!!”””_ എന്നുംപാടിക്കൊണ്ടുവന്ന് ബാത്ത്റൂമിന്റെഡോറിൽ രണ്ടടി…

…പൊലയാടിമോള്.! വേണ്ടാ വേണ്ടാന്നുവെയ്ക്കുമ്പോൾ തലേക്കേറി തൂറുവാ… ഇന്നാ കൊതംവെട്ടി ഞാനുപ്പിലിടും…!

ക്ഷമയുടെ നെല്ലിപ്പലകയിളകിയ ഞാനൊരു ടവലുമെടുത്തുടുത്തു ബാത്ത്റൂമിന്റെ പുറത്തുചാടിയപ്പോൾ തുറന്നുവെച്ച പെട്ടിയിൽനിന്നും ഡ്രെസ്സുതപ്പുന്ന തിരക്കിലാർന്നു മീനാക്ഷി…

Leave a Reply

Your email address will not be published. Required fields are marked *