പക്ഷേ
അവളറിഞ്ഞിരിയ്ക്കുന്നു…
കല്യാണം വിളിച്ചില്ലെന്നതുപോലും കൃത്യമായി…
ചോദിക്കുമ്പോഴുള്ളയാ ചിരിയിലുണ്ടായിരുന്നു അക്കാര്യം…
“”…വിളിയ്ക്കാത്ത കല്യാണത്തിനു വലിഞ്ഞുകേറിച്ചെല്ലാൻ ഞാന്നിന്റെ തന്തയൊന്നുമല്ല…!!”””_ സത്യമവളറിഞ്ഞെന്നുറപ്പായതിനാൽ ഞാൻ വെട്ടിതുറന്നങ്ങു പറഞ്ഞു…
ഞാങ്കിടന്നുരുളുമെന്നു കരുതിയ മീനാക്ഷിയ്ക്കതൊരു ക്ഷീണമായി…
ഞാനുരുണ്ടു കളിയ്ക്കുമ്പോൾ അതുമ്പറഞ്ഞെന്നെ നാറ്റിയ്ക്കാനായിരുന്നവൾടെ പ്ലാൻ…
അതുപൊട്ടിയിട്ടും അവൾക്കെന്നെ വിടാൻ മനസ്സുണ്ടായിരുന്നില്ല…
ചൊറിയാൻ തന്നെയായ്രുന്നൂ അവൾടെഭാവം…
അതിനായി,
“”…എന്റെ തന്തേനെ എന്തായാലും ആത്മാർത്ഥ കൂട്ടുകാരൻ പെങ്ങടെ കല്യാണം വിളിയ്ക്കാതിരുന്നിട്ടില്ല… അത്രയ്ക്കു ഗതികേടൊന്നും ഞങ്ങൾക്കു വന്നിട്ടില്ലേ..!!”””_ എന്നുമ്പറഞ്ഞവൾ വീണ്ടുമെന്നെ എരിവുകേറ്റാൻ നോക്കി…
“”…എടീ മുതുപ്പൂറീ… മിണ്ടാണ്ടിരിയ്ക്കുന്നതാ നെനക്കു നല്ലത്….!!”””_ ക്ഷമ നശിച്ചോണ്ടിരുന്ന ഞാൻ ഇനിയുമൊരങ്കംകൂടി വേണ്ടല്ലോന്നുള്ള ചിന്തയാൽ പറഞ്ഞു…
വേറൊന്നുമല്ല, അവളുംകൂടി പറഞ്ഞപ്പോൾ ആ കല്യാണമെന്നെ നന്നായി വേദനിപ്പിയ്ക്കാൻ തുടങ്ങിയിരുന്നു…
അവളോടു തല്ലുകൂടി തോൽക്കുന്നതിനെക്കാളും അതെന്നെ നാണംകെടുത്തിക്കൊണ്ടിരുന്നു…
“”…ഞാമ്മിണ്ടുന്നതല്ലേ കുറ്റം… ആണുങ്ങളാരേലുമാരുന്നേപ്പോയി തൂങ്ങിച്ചത്തേനേ… ഹൊ..! എന്നാലും ഇങ്ങനേമുണ്ടോ ഒരു നാണക്കേട്…??”””_ അവൾ മൂക്കിൽ വിരലുവെച്ചുകൊണ്ടു ചോദിച്ചു…
“”…എന്താ…?? ഞാനാണാണോന്നു നെനക്കറിയണോടീ പുണ്ടച്ചീ..??”””