പിന്നൊന്നു ദീർഘനിശ്വാസത്തിനു ശേഷമാണ് ബാക്കി പറഞ്ഞത്…
“”…എടീ… അന്നു ഹോസ്റ്റലിവെച്ചിവൾടെ റൂമീന്നു പിടിച്ചെന്നിവളുവന്നു പറഞ്ഞപ്പോൾ, ഒരു പെണ്ണായ്ട്ടുകൂടി ഞാനതു വിശ്വസിച്ചില്ല… എന്റെ മോനങ്ങനൊന്നും കാട്ടൂല്ലെന്നു തന്നായ്രുന്നൂ എന്റെ വിശ്വാസം… പക്ഷേ, കല്യാണങ്കഴിഞ്ഞു പിറ്റേന്നുതന്നെന്റെ വിശ്വാസമൊക്കെ പാഴാന്നു മനസ്സിലായതാ… എന്നിട്ടും… എന്നിട്ടും ഞാനൊരുവാക്കേലും ഇവനോടു പറഞ്ഞോ…?? കഴിഞ്ഞതു കഴിഞ്ഞു… ഇനിയതുമ്പറഞ്ഞിവനെ വിഷമിപ്പിയ്ക്കെണ്ടന്നു കരുതി…!!”””_ അമ്മയൊന്നു തേങ്ങിക്കൊണ്ടു വീണ്ടും വാക്കുകൾ മുറിച്ചപ്പോൾ ‘ഇരട്ടച്ചങ്ക’നായ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…
“”…അതോണ്ടല്ലേ…”””_ അമ്മ വീണ്ടും തുടർന്നു..
“”…അതോണ്ടല്ലേ ഞാൻ രണ്ടൂടിവടെനിന്നാ ശെരിയാവത്തില്ലെന്നു കരുതി കോളേജിപ്പൊക്കോളാമ്പറഞ്ഞേ… എന്നിട്ടോ… രണ്ടൂടെന്നെ പറ്റിയ്ക്കാന്നോക്കുവാ ചെയ്തേ… ബാഗു കാണുന്നില്ലാ… കോട്ട് കാണുന്നില്ലാന്നൊക്കെപ്പറഞ്ഞ് കോളേജിപ്പോവാണ്ടു നിയ്ക്കുമ്പോൾ അതൊക്കെ വിശ്വസിയ്ക്കാൻ ഞാനെന്താ പൊട്ടിയാന്നു കരുതിയോ..?? എന്നിട്ടിപ്പൊക്കണ്ടില്ലേ തുണിയേല് വെള്ളോങ്കോരിയൊഴിച്ചേച്ചു നിയ്ക്കുന്നു… ഇവളെയിവടെ നിർത്തീട്ടു കൊറച്ചുകഴീമ്പമിങ്ങു വരാനാ അവന്… അവർടെ വിചാരമവർക്കുമാത്രേ ബുദ്ധിയുള്ളൂന്നാ… എനിയ്ക്കിപ്പൊ തോന്നുന്നത് അന്നിവൻ ആദ്യായ്ട്ടൊന്നുമാവൂല ഹോസ്റ്റലിക്കേറിയേന്നാ..!!”””_ അമ്മ പറഞ്ഞതുകേട്ടപ്പോൾ മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി…
എന്റെ ഭാഗ്യക്കേടിന് അതു ഞാൻമാത്രമേ കേട്ടതുമുള്ളൂ…