അതെന്നെമാത്രമല്ല അമ്മയേയുമൊന്നു ഞെട്ടിച്ചെന്നതു മുഖഭാവത്തിൽനിന്നും വായിച്ചെടുക്കാമായിരുന്നു…
…എന്റമ്മയെ നീയെന്തു പറഞ്ഞെടീന്നു ചോദിയ്ക്കണോന്നുണ്ടായ്രുന്നു… പക്ഷേ, ചോദിച്ചെന്നുകരുതി അതെന്തിനാന്നു മനസ്സിലാക്കാനുള്ള വിവരം അമ്മയ്ക്കില്ലാത്തോണ്ടു മിണ്ടീല… വെറുതെന്തിനാ അവൾടെ മുന്നിലൊരിയ്ക്കൽകൂടി നാണംകെടുന്നത്…
അപ്പോഴേയ്ക്കും അമ്മേടെ റിലേ വന്നിരുന്നു…
“”…എന്നോട് ഇറങ്ങിപ്പോവാമ്പറയാൻ നീയാരാടീ…?? ഇതേ… ഇതെന്റെവീടാ… ഇവിടെ ഞാനെനിയ്ക്കു തോന്നുമ്പോ വരും… പോകും… അതോണ്ടു മര്യാദയ്ക്കു ഞാഞ്ചോയ്ച്ചേന് മറുപടിപറ…!!”””_ എല്ലാവരുടെയും മുമ്പിവെച്ചു മരുമോളു തറുതല പറഞ്ഞപ്പോൾ അമ്മയുംവിട്ടില്ല…
തലേദിവസമ്മരെ മീനാക്ഷിയേയും തലേവെച്ചുനടന്നതല്ലേ…
പിന്നെ രണ്ടുകേൾക്കട്ടേന്നു ഞാനുമങ്ങു കരുതി…
മാത്രവുമല്ല… അവരു രണ്ടുങ്കൂടടിച്ചു പിരിഞ്ഞാൽ അതെനിയ്ക്കൊരു മുതൽക്കൂട്ടായിരിയ്ക്കുമെന്നൊരു തോന്നൽക്കൂടി ഇല്ലാതില്ല…
“”…എടീ നീയൊന്നടങ്ങ്… കൊറച്ചുവെള്ളമല്ലേ… അതു തുടച്ചാലങ്ങു പോവൂലേ..??”””_ അത്രയുംനേരം എല്ലാംകേട്ടുനിന്ന ചെറിയമ്മ അമ്മയെ സമാധാനപ്പെടുത്താനൊരു ശ്രെമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല…
തന്റെ വീട്ടിലു താനറിയാണ്ടെന്നാ നടക്കുന്നേന്നറിയാണ്ട് ഗായത്രിക്കുട്ടിയ്ക്കുറക്കം കിട്ടൂലെന്നവസ്ഥയായ്രുന്നു…
അതറിയാനായി പുള്ളിക്കാരി ഏതറ്റംവരേം പോകൂന്നു തോന്നിച്ചപ്പോൾ നിയ്ക്കക്കള്ളിയില്ലാതെ മീനാക്ഷി തോൽവിവഴങ്ങി…
“”…അത്… അതു ഞാൻ ഡ്യൂട്ടിയ്ക്കു പോവാണ്ടിരിയ്ക്കാമ്മേണ്ടി സിത്തു… സിത്തു വെള്ളങ്കോരിയൊഴിച്ചതാ..!!””‘_ അതുകേട്ടതും ഞാനൊന്നുഞെട്ടി…