നല്ല ഒരു ഡിസൈൻ ഉള്ള വൈറ്റ് കളർ ഷർട്ടും, ഷർട്ടിലെ ഡിസൈൻ്റെ മാച്ചിംഗ് കളർ കര ഉള്ള ഒരു വൈറ്റ് മുണ്ടും ആണ് എൻ്റെ വേഷം. വലതു കയ്യിൽ ആനയുടെ തല ഡിസൈൻ ആയി ഉള്ള ഒരു വെള്ളി വളയും, ഇടതു കയ്യിൽ വെള്ളി കളർ ചെയിൻ ⛓️ ഉള്ള Tissot വാച്ചും നനഞ്ഞു അലസമായി പറക്കുന്ന മുടി കൈ കൊണ്ട് സൈഡിലേക്ക് നീക്കി ഇട്ടു ഞാൻ അമ്പലത്തിനു അകത്തേക്ക് കയറി ചെന്നു. തലേ ദിവസം പരിചയപ്പെട്ട അവളുടെ കസിൻസ് ഗാംഗ് എന്നെ നോക്കി പുഞ്ചിരിച്ചു, എല്ലാവരും അണിഞ്ഞു ഒരുങ്ങി ആണ് വന്നിട്ടുള്ളത്, പ്രസീതയെ അവിടെ കണ്ടില്ല. അമ്പലങ്ങളിലെ ചടങ്ങുകൾ അധികം ഒന്നും പരിചയം ഇല്ലാത്ത കൊണ്ട് ഞാൻ ഒരു ഭാഗത്ത് ആയി മാറി നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അങ്കിതയും മറ്റു എല്ലാവരും അവിടേക്ക് വന്നു, ഒരു റെഡ് കളർ സാരി ആണ് അങ്കിതയുടെ വേഷം പക്ഷെ ഉടുത്തിരുന്ന സ്റ്റൈൽ വേറെ പോലെ ആണ്. പ്രസീത എന്നെ നോക്കി ഡ്രസ്സ് അടിപൊളി ആണ് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് അറിയിച്ചു.
പൂജ തകൃതിയായി നടന്നു. ഒരു ആറര ആയപ്പോളെക്കും അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അങ്കിത എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്നത് കണ്ടു. ഓരോരുത്തർ ആയി അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറുകളിൽ കയറാൻ തുടങ്ങി. ഞാൻ എൻ്റെ കാറിലേക്ക് നടന്നപ്പോൾ പിന്നിൽ നിന്നും ആരോ എന്നെ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ അങ്കിതയുടെ അച്ഛൻ ആയിരുന്നു അത്.
അച്ഛൻ: അഖിൽ, തിരക്കില്ലേൽ വീട്ടിലേക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം.