വാട്സാപ്പും ഇൻസ്റ്റയുമൊക്കെ ഓടിച്ചുനോക്കുമ്പോഴേയ്ക്കും ടേബിളിലിരുന്ന ചായയെടുത്തു മീനാക്ഷിയെന്റെനേരേ നീട്ടി…
“”…മ്മ്മ്.! എന്താ..??”””_ കയ്യിലിരുന്ന കപ്പിലേയ്‌ക്കൊന്നു തുറിച്ചുനോക്കിയശേഷം ഞാനവളോടെ ചോദിച്ചു…
“”…ചായ..!!”””
“”…എന്നിട്ട് പാഷാണമാണോ എലിവെഷമാണോ കലക്കീത്..??”””
“”…ഛെ.! സിത്തുവെന്താ ഇങ്ങനൊക്കെ പറേണേ…?? ഇതു ചെറീമ്മ കൊണ്ടേത്തന്നതാ… സിദ്ധുവൊറക്കായോണ്ടു ഞാമ്മേടിച്ചു വെച്ചെന്നേയുള്ളൂ… മ്മ്മ്.. ദാ..!!”””_ പറഞ്ഞുകൊണ്ടവള് വീണ്ടുമെന്റെ നേരേ ചായക്കപ്പു നീട്ടി…
“”…നിന്റച്ഛന് കൊണ്ടോയ് കൊടെടീ മൈരേ… എനിയ്‌ക്കൊന്നുമ്മേണ്ട നിന്റെ മറ്റേടത്തെച്ചായ..!!”””_ ഇത്ര സ്നേഹത്തോടെ എനിയ്ക്കു വെച്ചുനീട്ടണമെങ്കിൽ മിനിമമവളതിൽ തുപ്പിയെങ്കിലും കാണുമെന്നുറപ്പുള്ള ഞാനതു തട്ടിത്തെറിപ്പിയ്ക്കാനായി തുനിഞ്ഞതും അവളതൊതുക്കി പിടിച്ചു…
എന്റെ പ്രവർത്തി അത്രകണ്ടിഷ്ടപ്പെടാത്തതിനാൽ അവൾടെ മുഖത്തേയ്ക്കു ദേഷ്യമിരച്ചു കയറിയെങ്കിലും കലിപ്പിച്ചൊന്നും മിണ്ടീല…
പകരം,
“”…എന്താ സിദ്ധൂ… ഇങ്ങനെ…??”””_ എന്നൊരു ചോദ്യമായിരുന്നു മറുപടി…
“”…ഞാനെങ്ങനായാലും നെനക്കെന്താ..?? മുന്നേന്നു മാറടീ..!!”””
“”…സിത്തൂ… പ്ലീസ്… എനിയ്ക്കിപ്പൊ നിന്നോടു വഴക്കിടാനൊരു മൂഡൂല്ല… അതോണ്ടു വെറുതെ നീയായ്ട്ടു വഴക്കിനുവരല്ലേ..!!”””_ കട്ടിലിൽനിന്നും എഴുന്നേൽക്കാനായി മുന്നിൽനിന്നയവളെ പിടിച്ചുതളളിക്കൊണ്ടു ചീറീതും അവൾ പതിഞ്ഞസ്വരത്തിൽ പറഞ്ഞു…
“”…അതെന്താ നെനക്കു വഴക്കൊണ്ടാക്കാൻ മൂഡില്ലാത്തേ..?? നീ വന്നു കേറിയപ്പൊ ഇങ്ങനൊന്നുമല്ലല്ലോ പറഞ്ഞേ… എന്നേതാണ്ടൊക്കെ തൊലിച്ചുകളയോന്നു പറഞ്ഞിട്ടിപ്പെന്താ..??”””_ ഞാനങ്ങനൊന്നും എന്റെ ചൊറി നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല…