പ്രമാണി എന്തോ പറയാൻ വന്നു, ബ്രഹ്മദത്തൻ നമ്പൂതിരി കൈ കൊണ്ട് അയാളെ തടഞ്ഞു… എന്നിട്ടെന്നെ ഒന്ന് നോക്കി…
ചെറിയ നമ്പൂതിരി വിളിപ്പിക്കാൻ ആളെ വിടുക…
പ്രമാണി : ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് വിഷഹാരിയുടെ വീട്ടിൽ ചികിൽസലാണ്… ഇപ്പൊ വരുക എന്ന് പറഞ്ഞാൽ…..
ബ്രഹ്മദത്തൻ നമ്പൂതിരി തല തിരിച്ചു അയാളെ ഒന്ന് നോക്കി…
അയാൾ : ഇല്ല ഞാൻ ആളെ ഇപ്പൊ തന്നെ വിടാം എന്ന് പറഞ്ഞു പോയി…
കുട്ടത്തിൽ ഒരാൾ…. ചെറിയ നമ്പൂതിരി വരുന്നത് വരെ ഇല്ലത്ത് കൊലയിലോട്ട് കയറിയിരിക്കാം…
മ്മ്… എന്ന് പറഞ്ഞ പരിവാരങ്ങളെയും കുട്ടി അദ്ദേഹം ഇല്ലത്തേക്ക് പോയി…
നേരം വെളുത്ത വരുന്നതേ ഉള്ളു… വിവരങ്ങൾ അറിഞ്ഞ കുട്ടി പട്ടാളം എന്റെ അടുക്കൽ വന്നു…
ലക്ഷ്മി : ബ്രെഹ്മദത്തൻ നമ്പൂതിരി വന്ന് എന്തുവാ പറഞ്ഞത്…
ഞാൻ : എന്ത് പറയാൻ.. അദ്ദേഹം എന്റെ കെട്ടുകളഴിച്ചു വിടാൻ ഇവരോട് പറഞ്ഞു… അപ്പൊ ഞാൻ പറഞ്ഞു ചെറിയ നമ്പൂതിരി വരാതെ ഞാൻ ഇവിടുന്ന് പോകില്ലെന്ന് …
ലക്ഷ്മി : നീയെന്തു പണിയ കാണിച്ചത്…
ഞാൻ :ഇവർ എങ്ങാനം എന്നെ അഴിച്ചു വിട്ടാൽ … ചെറിയ നമ്പൂതിരി ഇവരോടായിരിക്കും പകരം ചോദിക്കുക… എന്തുവായാലും ചെറിയ നമ്പൂതിരിയെ വിളിക്കാൻ വിട്ടിട്ടുണ്ട്….
എടി ഞാനാലോചിക്കുകയാ അയാൾ എന്തിനാ എന്നെ അഴിച്ചു വിടാൻ ഈ പാതിരാത്രിയിൽ ഇങ്ങോട്ടു വന്നത്…
അമ്പിളി : എടാ അത്.. ഏതോ ശക്തിയുടെ കോപം കൊണ്ടാണ് ഇവിടെ ഇതൊക്കെ സംഭവിച്ചതെന്ന ഞാൻ പറഞ്ഞില്ലായിരുന്നോ… അപ്പൊ ബ്രഹ്‌മദത്തൻ നമ്പൂതിരി ഇവിടെ എന്തേലും സംഭവങ്ങൾ നടന്നോ എന്ന് വന്ന ആളുകളോട് തിരക്കിയായിരുന്നു… അവിടെ ഉണ്ടായിരുന്നവർ മനോജിനെ നീ അടിച്ച സംഭവവും, ചെറിയ നമ്പൂതിരിയെ പാമ്പ് കടിച്ച കാര്യവുമെല്ലാം അപ്പോൾ പറഞ്ഞിരുന്നു .. പക്ഷെ നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് അപ്പോൾ പറഞ്ഞില്ലായിരുന്നു … ഹോമത്തിനിടക്ക് രാത്രിയിൽ ആരോ നിന്റെ കാര്യം സംസാരിക്കുന്നത് കേട്ടാണ് നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്നത് അദ്ദേഹമറിഞ്ഞത് അപ്പൊ തന്നെ എല്ലാവരെയും വിളിച്ചിങ്ങു വന്നു…