“”ഓഹോ അപ്പോൾ എന്തോ ഒരു രഹസ്യം ഉണ്ട്.. സാരമില്ല.. ഞങ്ങളോട് പറയാൻ പറ്റാത്തതല്ലേ.. നമ്മൾ തമ്മിലുള്ള ബന്ധം ഇത്രേയുള്ളൂ എന്ന് വിചാരിച്ചില്ല “” മിയ പതിയെ ദുഖിതയാവാൻ തുടങ്ങി..
ഇനി പറഞ്ഞില്ലെങ്കിൽ ഇവർ തമ്മിലുള്ള ബന്ധം എനിക്ക് നഷ്ടപെടും. എല്ലാം പറയുകതന്നെ..
“”ഞാൻ പറയാം… “” രണ്ടുപേരും എന്നെ നോക്കി.
“”ഞാൻ പോയത് മാഡത്തിന്റെ അടുത്തേക്കാണ്..”” അവരുടെ മുഖത്തു നോക്കി തന്നെ ഞാൻ പറഞ്ഞു..
“”മാഡത്തിന്റെ അടുത്തേക്കോ.. എന്തിനു “” ആവണി വീണ്ടും സംശയങ്ങൾ ഉയർത്തി.
“”ഒന്നുമില്ല.. ഞാൻ അന്ന് പറഞ്ഞില്ലേ.. പുള്ളിക്കാരിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അത് ഡിസ്‌കസ് ചെയ്യാൻ പോയതാ “”
“”എന്ത് പ്രശ്നം. അതും ഞങ്ങളോട് പറയാൻ പറ്റാത്തതാണോ “” മിയ ഗൗരവത്തിൽ ചോദിച്ചു.
“”അതെ.. ആരോടും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനത്തെ ഒരു കാര്യം എങ്ങനെ ഞാൻ നിങ്ങളോട് പറയും “”
“”എനിക്കന്നേ ഡൌട്ട് ഉണ്ടായിരുന്നു.. മാഡം ഇവനോട് നല്ലോണം സംസാരിച്ചിട്ടുണ്ടെന്നു.. അവളുടെ ഒരു മുടി ഒതുക്കലും പ്രായം കുറച്ചു കാണിക്കലും. എല്ലാം ഇവൻ പറഞ്ഞിട്ട് തന്നെ ചെയ്തതാവും “” ആവണി വെട്ടിതുറന്നു പറഞ്ഞു..
“”എനിക്കും തോന്നിയതാ.. ഇനി ഞങ്ങൾ അറിയാത്ത ബന്ധം വല്ലതും ഉണ്ടോ നിങ്ങൾ തമ്മിൽ “” മിയ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി.
“”പോടീ അങ്ങനെയുള്ള ഒരു ബന്ധവും ഇല്ല “”
“”എന്നാൽ നിനക്ക് മാഡത്തിന്റെ അടുത്തേക്കാണ് പോയതെന്ന് പറഞ്ഞാൽ പോരായിരുന്നോ “” മിയ വീണ്ടും.