ഉടുത്തിരുന്ന കറുത്ത വരയുള്ള കുപ്പായവും വെള്ള തുണിയിലും പറ്റിയ പൊടികൾ തട്ടി വീണ്ടും ജയിലിനകത്തെ പണികളിൽ മുഴുകി.
“”എന്നാലും നീ ഒരാളെ കൊന്നെന്ന് വിശ്വസിക്കില്ല. ഒരിക്കൽ പോലും നീ എനിക്ക് മറുപടി തന്നിട്ടില്ല. അടുത്ത ആഴ്ച നീ പോകുന്നതിനു മുൻപെങ്കിലും നീയത് പറയണം “”” ജയിലിലെ എന്റെ സഹതടവുകാരനായ ഒരു പ്രായമുള്ള ഹിന്ദിക്കാരൻ പറഞ്ഞു.
“”റൊട്ടിക്ക് അല്പം കട്ടി കൂടുതലാ “” വിഷയം മാറ്റി ഹിന്ദിയിൽ ഞാൻ അയാളോട് പറഞ്ഞു. പലപ്പോഴും അയാൾ എന്നോട് ചോദിക്കുന്ന ഒരു കാര്യമാണിത്. അയാൾ മാത്രമല്ല ആ ജയിലിലെ പലരും. അപ്പോഴൊക്കെ ഞാൻ വേറെ എന്തെങ്കിലും പറഞ്ഞു അവരെ ഒഴിവാക്കും. ആ കാര്യങ്ങൾ ഓർക്കുന്നത് എനിക്കിഷ്ടമല്ല.
അപ്പച്ചൻ ഇടക്ക് കാണാൻ വരും. പോകുബോൾ കണ്ണ് നിറച്ചു പോകും. പൈസയുടെ പവറിൽ അപ്പച്ചൻ എന്നെ പുറത്തിറക്കാൻ നോക്കിയെങ്കിലും മുംബൈ മൊത്തം കോളിളക്കം സൃഷ്ടിച്ച കേസിൽ എല്ലാം മാഞ്ഞുപോയി.
അവർ ഇപ്പോൾ എവിടെയാവും താമസിക്കുന്നത്. ആവണിക്ക് അവൾ ഒറ്റപെട്ടെന്ന് വീണ്ടും തോന്നിയിട്ടുണ്ടാവാം. എന്നെ പോലീസ് പിടിച്ചു അടിച്ചു കൊണ്ടുപോകും നേരം രണ്ടുപേരും നെഞ്ച് പൊട്ടി നിലവിളിക്കുന്നുണ്ടായിരുന്നു.. എല്ലാം അറിഞ്ഞപ്പോൾ മാഡം എന്ത് ചെയ്തിട്ടുണ്ടാവും.?
ആവണിക്കും മിയക്കും എന്തെങ്കിലും സംഭവിച്ചിരുന്നോ? ഒന്നുമറിയില്ല.. അവരാരും പിന്നെ വന്നിട്ടില്ല. കണ്ടിട്ടില്ല!!..
കരഞ്ഞു ഒരുപാട് കരഞ്ഞു!!. ഇനിയെനിക്ക് ആരെയും കാണാൻ പറ്റുമെന്നു തോന്നുന്നില്ല. ഞാൻ വിളിച്ചാലും അവർ മൈൻഡ് ചെയ്യില്ല.. ആര് വിശ്വസിച്ചില്ലെങ്കിലും അപ്പച്ചനും അമ്മച്ചിയും എന്റെ വാക്കുകൾ വിശ്വസിച്ചു. അതുമതി.. ജയിലിനുള്ളിൽ ഒരു പുല്പായ വിരിച്ചു ഞാൻ കിടന്നു.. കണ്ണുകളടച്ചു..