“”അത് മോനെ.. എനിക്ക് തീരെ വയ്യടാ നിന്നെ കാണണം എന്ന് തോന്നി.. പിന്നെ നിന്റെ തിരക്കിന്ടയ്ക്കു അങ്ങോട്ട് വിളിച്ചു ശല്യപെടുത്താൻ പറ്റില്ലല്ലോ.. അമ്മച്ചിക്കും ഒന്ന് കാണണമെന്നുണ്ട്. നീ ഒഴിവുണ്ടാവുമ്പോൾ ഒന്ന് വന്നേച്ചും പോ “” ഒരു അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ.. എന്നോടുള്ള അച്ഛന്റെ സ്നേഹം കണ്ടു രണ്ടുപേരും കണ്ണു മിഴിച്ചിരിക്കുകയാണ്..
“”നോക്കട്ടെ.. അടുത്ത ഞായറാഴ്ച വരാൻ നോക്കാം.. അമ്മച്ചിയോടും… അല്ലെങ്കിൽ വേണ്ട ഞാൻ വിളിച്ചു പറഞ്ഞോളാം “”
“”ഉം.. ഇവർ രണ്ടുപേരും ഉണ്ടായത് കൊണ്ടു ഭക്ഷണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് മനസിലായി.. നല്ല കൂട്ടുകാരായി എന്നും ഇരിക്കണം “” അവരുടെ തോളത്തു കൈവച്ചു അപ്പച്ചൻ പറഞ്ഞു.. ആവണി തന്റെ സ്വന്തം അപ്പച്ചനെ കാണുന്നതുപോലെ നോക്കി നിന്നു..
“”അപ്പച്ചൻ രാവിലെയല്ലേ പോവുന്നുള്ളു.. “”
“”ഏയ് അല്ല ഇപ്പോൾ തന്നെ പോകണം ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. പിന്നെ എന്റെ കൂടെ ആ കറിയായച്ഛനും ഉണ്ട്.. അയാളുടെ ഏതോ ഒരു ഹിന്ദിക്കാരൻ സുഹൃത്ത് ഉണ്ടിവിടെ.. അങ്ങോട്ടേക്ക് പോയേക്കുവാ “”
“”ഉം എന്നാൽ ഞാൻ കൊണ്ടാക്കി തരാം “”
“”വേണ്ട ബോംബെ അല്ലെ.. ഞാൻ കണ്ടത്രേ നീ കണ്ടിട്ടില്ലല്ലോ.. പിന്നെ നീ ഇങ്ങനെ അധികം കറങ്ങാനൊന്നും നിൽക്കേണ്ട.. ഇന്നു രാവിലെ ഇറങ്ങിയതല്ലേ.. മുഖത്തിന്റെ കൊലമൊക്കെ മാറി. നിങ്ങളും ഇവന്റെ കൂടെ കൂടിയോ “” എന്നോട് പറഞ്ഞ അച്ഛൻ അവരോടു ചോദിച്ചു.