“”…എന്നാപ്പിന്നെ നെനക്കാ ലൈറ്റിട്ടേച്ചു പോയാപ്പോരായ്രുന്നോ..??”””_ ആസമയം ഞാനുമറിയാതൊന്നു ക്യാരക്ടർവിട്ടുപോയി…
“”…ഇവിടെയാന്നോർത്തില്ല ഞാൻ… വീട്ടിലെ ലൈറ്റ് ആ ഭാഗത്തായ്രുന്നു..!!”””_ ഭിത്തിയുടെയൊരുമൂല ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു…
“”…മറ്റേടത്തെ ലൈറ്റാഭാഗത്തായ്രുന്നൂന്ന്… ഓരോ മൈരോളെറങ്ങിക്കോളും…
മനുഷ്യന്റൊറക്കങ്കളയാൻ..!!”””_ ഞാനവളെനോക്കി പിറുപിറുത്തുകൊണ്ടു പെട്ടെന്നു ലൈറ്റോഫ്ചെയ്തു…
“”…ശവം..!!”””_ വീണ്ടുമിരുട്ടത്താക്കിയതിനാവണം മെല്ലെപ്പറഞ്ഞുകൊണ്ടവൾ
ചാടിക്കട്ടിലേലിരിയ്ക്കയും പിന്നെ ഫോണിലെ ഫ്ലാഷ്ലൈറ്റ് തെളിയ്ക്കുകയുംചെയ്തു…
അതുവരെയൊക്കെയേ ഓർമ്മയുള്ളൂ, പിന്നെ വെളിവുവരുന്നത് രാവിലെയുള്ള ചെറിയമ്മയുടെ പതിവുവിളി കാതിലെത്തുമ്പോളാണ്…
ആദ്യത്തെ രണ്ടുതവണയാ വിളിയ്ക്കു ചെവികൊടുക്കാണ്ടുകിടന്ന ഞാൻ മൂന്നാംവിളിയ്‌ക്ക് ഓട്ടോമാറ്റിക്കലി കണ്ണുതുറന്നു…
ഒന്നെഴുന്നേൽക്കാനായി നോക്കുമ്പോൾ ശരീരമനങ്ങുന്നില്ല, അയ്യോ… രാത്രിയവളെന്നെ
വല്ല മരുന്നുംകുത്തിവച്ചു തളർത്തിയോ..??_ ഞെട്ടലോടെ ചിന്തിയ്ക്കുമ്പോളാണ് ഒരുകാലും കൈയും മുഴുവനായുമെന്റെ മീതേയിട്ട് ഒന്നുമറിയാത്തപോലെ സുഖറൊക്കമുറങ്ങുന്ന മീനാക്ഷിയെകാണുന്നത്…
മുടിമുഴുവനായുമെന്റെ നെഞ്ചിലേയ്ക്കു പടർത്തിയിട്ട് പൂച്ചക്കുട്ടീടെമാതിരി ചൊതുങ്ങിക്കിടന്നുറങ്ങിയ ആ സാധനത്തിനെ, എന്റെ മീതെയിട്ടിരുന്ന
കാലിൽപിടിച്ചുയർത്തി കട്ടിലിന്റെ പുറത്തേയ്‌ക്കൊറ്റയേറ്…
രണ്ടുമൂന്നു
മലക്കംമറിഞ്ഞു താഴെവീണ മീനാക്ഷി കാര്യമെന്താണെന്നുകൂടി മനസ്സിലാകാതെ ചാടിയെണീറ്റു;