“”…കണ്ട തേർഡ്ക്ലാസ്സ് സീരിയലിലെയൊക്കപ്പോലെ ഞാൻ നെലത്തുകെടക്കോന്ന് എന്തേലും ചിന്ത
മോനൊണ്ടേലേ, മോനതങ്ങു മാറ്റിവെച്ചേച്ച് മര്യാദയ്ക്കു കെടന്നുറങ്ങാന്നോക്ക്… നാളരാവിലെ ബാക്കിനോക്കാം..!!”””_ പറഞ്ഞുതിരിഞ്ഞ അവളേംനോക്കിക്കിടന്ന ഞാൻ കലിപ്പോടെ അവളോടടുത്തതും ചുണ്ടുംകൂർപ്പിച്ചുപിടിച്ച് ഉമ്മതരാനെന്നപോലെ അവളെന്റെനേർക്കടുത്തു, ആ പട്ടിയെങ്ങാനും ഉമ്മവെച്ചാലോന്നു പേടിച്ചറച്ചുപിൻമാറിയ ഞാൻ
കുറേനേരംകൂടി കണ്ണുകൊണ്ടവളെ കൊല്ലാൻ ശ്രമിച്ചുകിടന്നെങ്കിലും ആദ്യരാത്രി കഷ്ടപ്പെട്ട ക്ഷീണത്താലാവണം പെട്ടെന്നു തന്നുറങ്ങിപ്പോയി…
…എന്നാൽ ഉറങ്ങുമ്പോളേലും മനഃസമാധാനംതന്നോ അവള്..??
നല്ലുറക്കത്തിൽ കിടന്നയെന്നെ
ഞെട്ടിയെഴുന്നേൽപ്പിച്ചത് എന്തോ തട്ടിമറിഞ്ഞുവീഴുന്ന ശബ്ദവുമതിനൊപ്പമുള്ള
മീനാക്ഷിയുടൊരു നിലവിളിയുമായ്രുന്നു…
കാര്യമെന്തെന്നറിയാതെ ചാടിപ്പിടഞ്ഞെഴുന്നേറ്റ
ഞാൻ, റൂമിലെ ലൈറ്റു തെളിയ്ക്കുമ്പോൾകണ്ടത് കട്ടിലിന്റെ വശത്തായിക്കിടന്ന ടീപ്പോയുംമറിച്ച് അലമാരയുടടുത്തൂന്നെഴുന്നേൽക്കുന്ന മീനാക്ഷിയെ…
“”…എന്തോന്നാടീ മൈരേ..?? ഉറങ്ങമ്പഴെങ്കിലും മനുഷ്യനൽപ്പം സ്വൈര്യന്തന്നൂടേ..??”””_ ഉറക്കത്തിന്റെ ഫ്ലോ നഷ്ടപ്പെട്ടകലിപ്പിൽ ഞാൻചോദിച്ചതുമവൾ ഭിത്തിയിൽത്താങ്ങി നിവർന്നുകൊണ്ടെന്റെനേരേ തിരിഞ്ഞു കണ്ണുതിരുമി;
“”…വീടാന്നുള്ളോർമ്മേല് മുള്ളാമ്പോയതാ… പക്ഷേയീ
കുന്തമിവടിരിയ്ക്കുന്നതറിഞ്ഞില്ല..!!”””_ പെട്ടെന്നുള്ളെന്റെ ചോദ്യത്തിനു
ക്യാരക്ടർവിട്ടവൾ മറുപടിപറഞ്ഞ് കാലുകൊണ്ടു ടീപ്പോയിലൊരു തട്ടുകൊടുത്തു…